സിഖ് കൂട്ടക്കൊല ഏറ്റവും വലിയ ആൾക്കൂട്ട അതിക്രമം –രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: ഇന്ദിരവധത്തെ തുടർന്ന് 1984ൽ നടന്ന സിഖ് കൂട്ടക്കൊലയാണ് രാജ്യംകണ്ട ഏറ്റവും വലിയ ആൾക്കൂട്ട അതിക്രമമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യത്ത് പലയിടത്തായി നടക്കുന്ന ആൾക്കൂട്ട അതിക്രമങ്ങളെക്കുറിച്ച് പറയുന്ന ആളുകളോട് തനിക്ക് പറയാനുള്ളത് ഇതാണെന്ന് ലോക്സഭയിൽ അവിശ്വാസപ്രമേയ ചർച്ചയിൽ ആഭ്യന്തരമന്ത്രി പറഞ്ഞു.
ആൾക്കൂട്ട അതിക്രമങ്ങളെ അപലപിക്കുന്നു. ക്രമസമാധാനം സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ഇൗയിടെ സംസ്ഥാനങ്ങളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ്): ബി.ജെ.പിയും ആർ.എസ്.എസും എന്ത് മൂല്യത്തിലാണ് വിശ്വസിക്കുന്നതെന്ന് പറയണം. സർക്കാർ ന്യൂനപക്ഷങ്ങളോട് മോശമായി പെരുമാറുന്നു, സംസാരിക്കുനുള്ള സ്വാതന്ത്ര്യത്തിനുതന്നെ വിലക്കിട്ടു. അസമത്വം വ്യാപിപ്പിച്ചു. ജനാധിപത്യം തകർത്തു. ബി.ജെ.പിക്ക് ഭരിക്കാനറിയില്ല.
മുഹമ്മദ് സലീം (സി.പി.എം): കോൺഗ്രസ് രാജ്യത്തെ പിന്നോട്ടടിച്ചു എന്നാണ് ബി.ജെ.പിയുടെ ആേരാപണം. ബി.ജെ.പിയാകെട്ട, നാലു വർഷംകൊണ്ടുതന്നെ രാജ്യത്തെ പിന്നിലെത്തിച്ചു. മുമ്പ് റീെട്ടയിൽ രംഗത്ത് വിദേശനിക്ഷേപത്തെ എതിർത്തവർ ഇപ്പോൾ അത് ആവേശപൂർവം സ്വീകരിക്കുകയാണ്. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നും രണ്ടു കോടി െതാഴിൽ നൽകുമെന്നും പറഞ്ഞു. ഒന്നും നടന്നില്ല.
സൗഗത റോയ് (തൃണമൂൽ): പ്രധാനമന്ത്രി 52 രാജ്യങ്ങൾ സഞ്ചരിച്ചു. 1800 കോടി രൂപ ചെലവഴിച്ചു. യാത്രകൊണ്ട് രാജ്യത്തിന് ലഭിച്ചത് വട്ടപ്പൂജ്യം.
മുലായം സിങ് യാദവ് (സമാജ്വാദി പാർട്ടി): വാഗ്ദാനങ്ങളൊന്നും നിറവേറ്റാത്ത സർക്കാറാണിത്. അക്കൗണ്ടിൽ 15 ലക്ഷം രൂപ, രണ്ടു കോടി തൊഴിലവസരങ്ങൾ തുടങ്ങി ഒന്നും നടന്നില്ല. മുൻ സർക്കാർ പാവങ്ങൾക്ക് നൽകിയിരുന്ന എല്ലാ സബ്സിഡികളും വെട്ടിക്കുറച്ചു. പദ്ധതികൾ ഇല്ലാതാക്കി.
താരീഖ് അൻവർ (എൻ.സി.പി): ബി.ജെ.പി വൺ മാൻ ഷോ പാർട്ടിയായി ചുരുങ്ങി. രണ്ടു പേരുടെ കൈയിലാണ് പാർട്ടി. പ്രധാനമന്ത്രിക്ക് സ്വന്തം എം.പിമാരെപ്പോലും വിശ്വാസമില്ല. ആൾക്കൂട്ട അക്രമങ്ങൾക്ക് േമാദി മൗനം പാലിച്ച് പിന്തുണ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
