Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജ്​റാളിൻെറ വാക്ക്​...

ഗുജ്​റാളിൻെറ വാക്ക്​ കേട്ടിരുന്നെങ്കിൽ സിഖ്​ വിരുദ്ധ കലാപം ഒഴിവാക്കാമായിരുന്നു -മൻമോഹൻ സിങ്​

text_fields
bookmark_border
ഗുജ്​റാളിൻെറ വാക്ക്​ കേട്ടിരുന്നെങ്കിൽ സിഖ്​ വിരുദ്ധ കലാപം ഒഴിവാക്കാമായിരുന്നു -മൻമോഹൻ സിങ്​
cancel

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്​റാളിൻെറ നിർദേശം മാനിച്ചിരുന്നെങ്കിൽ ഇന്ദിരാഗാന്ധി വധത്തെ തുടർന്നുണ്ടായ 1984​െല സിഖ്​ വിരുദ്ധ കലാപം ഒഴിവാക്കാമായിരുന്നെന്ന്​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​. ബുധനാഴ്​ച നടന്ന ഐ.കെ. ഗുജ്​റാളിൻെറ നൂറാം ജൻമവാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘1984ൽ ദുഃഖകരമായ സംഭവം അരങ്ങേറിയപ്പോൾ, ആ ദുഃഖ സായാഹ്​നത്തിൽ ഗുജ്​റാൾ അന്നത്തെ ആഭ്യന്തര മന്ത്രി പി.വി. നരസിംഹ റാവുവിൻെറ അടുത്തെത്തി. സ്ഥിതി ഗുരുതരമാണെന്നും അക്രമം നിയന്ത്രിക്കാൻ സർക്കാർ ഉടനടി സൈന്യത്തെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ആ ഉപദേശം മുഖവിലക്കെടുത്തിരുന്നെങ്കിൽ ഒരുപക്ഷെ കലാപം ഒഴിവാക്കാമായിരുന്നു.’’- മൻമോഹൻ സിങ്​ പറഞ്ഞു.

പാകിസ്​താനിൽ നിന്ന്​ കുടിയേറിയ ഇന്ത്യൻ പ്രധാനമന്ത്രിമാർ എന്ന നിലയിൽ ഗുജ്​റാളിനും തനിക്കും ഒരേ പാരമ്പര്യമാണുള്ളത്​​. ഗുജ്​റാളും താന​ും പാകിസ്​താനിലെ ഝലം ജില്ലയിലാണ്​ ജനിച്ചത്​. പ്രധാനമന്ത്രിപദത്തിലേക്കുള്ള തങ്ങളുടെ ഒരുമിച്ചുള്ള യാത്രയുടെ സിംഹഭാഗത്തും അങ്ങനൊരു സ്​നേഹബന്ധമാണ്​ തങ്ങളിൽ നിലനിന്നിരുന്നതെന്നും മൻമോഹൻസിങ്​ പറഞ്ഞു.

രാഷ്ട്രീയ രംഗത്തെ വിവിധ നേതാക്കൾ ഗുജ്​റാളിന്​ ആദരാഞ്​ജലികളർപ്പിച്ചു. എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാർ, റെയിൽവെ വകുപ്പ്​ മന്ത്രി പീയുഷ്​ ഗോയൽ, വിദേശകാര്യ മന്ത്രി എസ്​. ജയ്​ശങ്കർ, മുൻ രാഷ്​ട്രപതി പ്രണബ്​ മുഖർജി, മുൻ ഉപരാഷ്​ട്രപതി മുഹമ്മദ്​ ഹാമിദ്​ അൻസാരി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുത്തു.

1919 ഡിസംബർ നാലിന്​ ഇന്നത്തെ പാകിസ്​താനിൽപെട്ട ഝലം ജില്ലയിലാണ്​ ​ഇന്ദർ കുമാർ ഗുജ്​റാൾ എന്ന ഐ.കെ. ഗുജ്​റാളിൻെറ ജനനം. സ്വാതന്ത്ര്യ സമര പോരാളികളുടെ കുടുംബത്തിൽ ജനിച്ച ഗുജ്​റാൾ 1931 മുതൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായി. ക്വിറ്റ്​ ഇന്ത്യ സമരത്തിൻെറ ഭാഗമായി അദ്ദേഹം 1942ൽ ജയിൽവാസമനുഷ്​ഠിച്ചു. രാജ്യത്തിൻെറ 12ാമത്​ പ്രധാനമന്ത്രിയായ ഗുജ്​റാൾ വളരെ കുറച്ചുകാലമാണ്​ പദത്തിലിരുന്നത്​. ഇന്ദിരാഗാന്ധിക്കും എച്ച്​.ഡി. ദേവഗൗഡക്കും ശേഷം ഇന്ത്യയ​ുടെ പ്രധാനമന്ത്രിപദം അലങ്കരിച്ച ഗുജ്​റാൾ, രാജ്യസഭയിൽ നിന്ന്​ തെരഞ്ഞെടുക്ക​​പ്പെട്ട മൂന്നാമത്​ പ്രധാനമന്ത്രി കൂടിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhanti sikh riotmalayalam newsindia newsI.K Gujral1984 riots
News Summary - 1984 riots could’ve been avoided if Gujral’s advice was heeded: Manmohan Singh -india news
Next Story