Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിഖ്​ വിരുദ്ധ...

സിഖ്​ വിരുദ്ധ കലാപത്തിന്​​ ആഹ്വാനം നൽകിയത്​ രാജീവ്​ ഗാന്ധി​യെന്ന്​ ബി.ജെ.പി

text_fields
bookmark_border
bjp-against-rajive-gandhi
cancel

ന്യൂഡൽഹി: മുൻ പ്രധാനമന്തി രാജീവ്​ ഗാന്ധിയെ പേരെടുത്ത്​ ആക്രമിച്ച്​ ബി.ജെ.പി. 1984ലെ സിഖ്​ വിരുദ്ധ കലാപത്തിന്​ ആഹ ്വാനം നൽകിയത്​ അന്നത്തെ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുടെ ഓഫീസ്​ ആണെന്ന്​ ബി.ജെ.പി ട്വിറ്ററിലൂടെ ആരോപിച്ചു.

ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയായ സിഖ്​ വിരുദ്ധ കലാപത്തിലൂടെ സർക്കാർ തന്നെ സ്വന്തം പൗരൻമാരെ കൊന്നൊടുക്കുകയായിരുന്നുവെന്നും സിഖ്​ വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമീഷൻെറ റെക്കോഡിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. ഈ കർമ ഫലത്തിനുള്ള നീതിക്ക്​ വേണ്ടിയാണ്​ രാജ്യം കാത്തിരിക്കുന്നതെന്നും ബി.ജെ.പി ട്വീറ്റിൽ പറയുന്നു.

ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ്​ രാജീവ്​ ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിൻെറ തുടർച്ചയായി രാജീവ്​ ഗാന്ധിയും കുടുംബവും നാവികസേനയുടെ കപ്പലിൽ അവധി ആഘോഷിച്ചെന്നും മോദി ബുധനാഴ്​ച ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ മോദിയെ കർമഫലം കാത്തിരിക്കുന്നുവെന്നായിരുന്നു ഇതിനോട്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsanti-Sikh riotsrajive gandhibjpCongres
News Summary - 1984 anti-Sikh riots, in which the government killed its own citizens allege BJP -india news
Next Story