Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിലും കൂട്ട...

ഗുജറാത്തിലും കൂട്ട ശിശുമരണം; ഡിസംബറിൽ മാത്രം 196

text_fields
bookmark_border
ഗുജറാത്തിലും കൂട്ട ശിശുമരണം; ഡിസംബറിൽ മാത്രം 196
cancel

രാജ്​കോട്ട്​ (ഗുജറാത്ത്​): രാജസ്​ഥാനിലെ കോട്ട ജെ.കെ. ലോൺ ആശുപത്രിയിൽ കൂട്ടമായി നവജാത ശിശുക്കൾ മരിക്കുന്ന സ ംഭവം ദേശീയതലത്തിൽ ചർച്ചയായതിന്​ പിന്നാലെ രാജ്യത്തെ നടുക്കി ഗുജറാത്തിലും കൂട്ട ശിശുമരണം.

കഴിഞ്ഞ ഡിസംബറിൽ മാത്രം ഗുജറാത്തിലെ രാജ്​കോട്ടിലെ സർക്കാർ ആശുപത്രിയിൽ 111ഉം അഹമ്മദാബാദ്​ സിവിക്​ ആശുപത്രിയിൽ 85ഉം ശിശുക്കൾ മരി ച്ചതായാണ്​ റിപ്പോർട്ട്​. 2019ലെ അവസാന മൂന്ന്​ മാസത്തിൽ മാത്രം 269 ശിശുക്കളാണ്​ രാജ്​കോട്ട്​ സിവിൽ ഹോസ്​പിറ്റല ിൽ മരിച്ചത്. ​ഒക്​ടോബറിൽ 87ഉം നവംബറിൽ 71ഉം ഡിസംബറിൽ 111ഉം ശിശുക്കൾ മരിച്ചതായി ആശുപത്രി സൂപ്രണ്ട്​ മനീഷ്​ മേത്ത പറ ഞ്ഞു.

രാജ്​കേ ാട്ട്​ സിവിൽ ഹോസ്​പിറ്റൽ സൂപ്രണ്ട്​ മനീഷ്​ മേത്ത മാധ്യമങ്ങളുമായി സംസാരിക്കുന്നു

നവജാത ശിശുക്കളെ പരിചരിക്കാൻ ആവശ്യമായ അടിസ്​ഥാന സൗകര്യങ്ങൾ ആശുപത്രിയിലില്ല എന്നതാണ്​ ഇതിന്​ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്​. ‘ചികിത്സ തേടി വരുന്ന രോഗികളുടെ എണ്ണം വെച്ച്​ നോക്കു​േമ്പാൾ ആശുപത്രിയിൽ സൗകര്യങ്ങൾ കുറവാണ്​. ഇത്​ പരിഹരിക്കാനായി 500 കിടക്കകളുള്ള പുതിയ ആശുപത്രി സർക്കാർ നിർമിക്കുന്നുണ്ട്​’- മനീഷ്​ ​േമത്ത പറഞ്ഞു. ഡിസംബറിൽ 455 ശിശുക്കളെ പ്രവേശിപ്പിച്ചതിൽ 85 ശിശുക്കൾ മരിച്ചതായി അഹമ്മദാബാദ്​ സിവിക്​ ഹോസ്​പിറ്റൽ സൂപ്രണ്ട്​ ജി.എസ്​. റാത്തോഡ്​ വ്യക്​തമാക്കി. അതേസമയം, റിപ്പോർട്ടുകളോട്​ പ്രതികരിക്കാൻ മുഖ്യമന്ത്രിയും രാജ്​കോട്ട്​ വെസ്​റ്റ്​ എം.എൽ.എയുമായ വിജയ്​ രൂപാണി തയാറായില്ല.

അതിനിടെ, 2019ൽ രാജ്​കോട്ടിൽ 1235 ശിശുക്കളും ജാംനഗറിൽ 639 ശിശുക്കളും മരിച്ചതായാണ്​ റിപ്പോർട്ടുകൾ. നേരത്തേയുള്ള പ്രസവം, പോഷക കുറവ്​, ജന്മനായുള്ള രോഗങ്ങൾ, അമ്മമാരുടെ പോഷകാഹാര കുറവ്​ എന്നിവയാണ്​ മരണകാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്​. ആശുപത്രിയുടെ എൻ.ഐ.സി.യുവിൽ ഉൾക്കൊള്ളാൻ കഴിയാത്തവിധം കേസുകൾ എത്തുന്നുണ്ടെന്നും രണ്ടര കിലോയിൽ താഴെയുള്ള കുട്ടികളെ പരിചരിക്കാനുള്ള സൗകര്യങ്ങൾ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഓരോ മാസവും 400​ വരെ ശിശുക്കളുടെ കേസുകൾ ഇവിടെ എത്തുന്നുണ്ട്​. ഇതിൽ നേരത്തേയുള്ള പ്രസവം മൂലവും ജനന സമയത്തെ പോഷക കുറവും മൂലം 80 മുതൽ 90 വരെ ശിശുക്കൾ മരിക്കുകയാണെന്നാണ്​ കണക്ക്​.

സ്വകാര്യ ആശുപത്രികളിൽ നിന്ന്​ അതിഗുരുതരാവസ്​ഥയിലുള്ള ശിശുക്കളെ സർക്കാർ ആശുപത്രിയിലേക്ക്​ പറഞ്ഞുവിടുന്നത്​ കൊണ്ടാണ്​ മരണനിരക്ക്​ കൂടുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. കോട്ടയിൽ ശിശുമരണങ്ങൾ പതിവായപ്പോൾ രാജസ്​ഥാനിലെ കോൺഗ്രസ്​ സർക്കാറിനെതിരെ അത്​ രാഷ്​ട്രീയ ആയുധമാക്കിയ ബി.ജെ.പി ഗുജറാത്തിൽ ശിശുമരണങ്ങൾ വർധിച്ചുവരുന്നതിനെ കുറിച്ച്​ മൗനത്തിലാണ്​.

ജോധ്​​പൂരിലും ശിശുമരണം

ജ​യ്​​പൂ​ർ: രാ​ജ​സ്​​ഥാ​നി​ലെ കോ​ട്ട​യി​ലെ ജെ.​കെ ലോ​ൺ ആ​ശു​പ​ത്രി​യി​ലേ​തി​നു പു​റ​മെ, ജോ​ധ്​​പൂ​രി​ലും കൂ​ട്ട ശി​ശു​മ​ര​ണം. കോ​ട്ട​യി​ലെ സം​ഭ​വ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​സ്.​എ​ൻ ​െമ​ഡി​ക്ക​ൽ കോ​ള​ജ്​​ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്. ജോ​ധ്​​പൂ​ർ ജി​ല്ല​യി​ലെ ര​ണ്ട്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​യി 146 കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ച​താ​യാ​ണ്​ ക​ണ​ക്ക്.

അ​തേ​സ​മ​യം, രാ​ജ​സ്​​ഥാ​നി​ലേ​ത്​ അ​ന്ത​ർ​ദേ​ശീ​യ ശി​ശു​മ​ര​ണ നി​ര​ക്കി​​നോ​ട്​ സ​മാ​ന​മാ​ണെ​ന്നാ​ണ്​ പ​ഠ​നം ന​ട​ത്തി​യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ എ​സ്.​എ​സ്.​ റാ​ത്തോ​ഡ്​​ പ​റ​യു​ന്ന​ത​്. ഡി​സം​ബ​റി​ൽ ജോ​ധ്​​​പൂ​രി​ലെ ര​ണ്ട്​ ആ​ശു​പ​ത്രി​ക​ളി​ലാ​യി 4,689 ന​വ​ജാ​ത ശി​ശു​ക്ക​ളെ പ്ര​വേ​ശി​പ്പി​ച്ച​താ​യും ഇ​തി​ൽ 3002 കു​ഞ്ഞു​ങ്ങ​ൾ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അ​തി​ൽ 146 കു​ട്ടി​ക​ൾ ആ​ണ്​ മ​രി​ച്ച​തെ​ന്നും റാ​ത്തോ​ഡ്​ കൂ​ട്ടി​​ച്ചേ​ർ​ത്തു. ഇ​തി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളും മ​രി​ച്ച​ത്​ സ​മീ​പ​ത്തെ ജി​ല്ലാ ​ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന്​ ഗു​രു​ത​ര​നി​ല​യി​ൽ എ​ത്തി​ച്ച​വ​രാ​ണെ​ന്നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Infant Death
News Summary - 196 infants died in Rajkot hospital in December -India news
Next Story