Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ 19,000...

രാജ്യത്ത്​ 19,000 പേർക്ക്​ കൂടി കോവിഡ്​; വാക്​സിൻ ഉടനെത്തും

text_fields
bookmark_border
രാജ്യത്ത്​ 19,000 പേർക്ക്​ കൂടി കോവിഡ്​; വാക്​സിൻ ഉടനെത്തും
cancel

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 19,078 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 22,926 പേർ രോഗമുക്​തി നേടി. 224 പേർ രോഗം ബാധിച്ച്​ മരിച്ചു.

1,03,05,788 പേർക്കാണ്​ ഇതുവരെ ഇന്ത്യയിൽ രോഗം ബാധിച്ചത്​. അതിൽ 2,50,183 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 99,06,387 പേർ രോഗത്തിൽ നിന്ന്​ മുക്​തി നേടി. 1,49,218 പേർ ഇതുവരെ രോഗം ബാധിച്ച്​ മരിച്ചു. കോവിഡ്​ ബാധിച്ച്​ ചികിൽസയിലുള്ളവരുടെ എണ്ണത്തിൽ 10ാം സ്ഥാനത്താണ്​ ഇന്ത്യ. കേരള, മഹാരാഷ്​ട്ര, പശ്​ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ​ ആയിരത്തിധികം രോഗികളുള്ളത്​.

ഇന്ത്യയിൽ കോവിഡ്​ വാക്​സിന്​ അംഗീകാരം നൽകാൻ വിദഗ്​ധസമിതി ശിപാർശ നൽകിയിരുന്നു. ഓക്​സ്​ഫെഡ്​ യൂനിവേഴ്​സിറ്റിയും മരുന്ന്​ നിർമാതാക്കളായ ആസ്​ട്ര സെനിക്കയും ചേർന്ന്​ നിർമിക്കുന്ന കോവിഷീൽഡ്​ വാക്​സിനാണ്​ ഇന്ത്യയിൽ അംഗീകാരം ലഭിക്കുക. പൂണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്​ വാക്​സിൻ നിർമിക്കുക. ഭാരത്​ ബയോടെകിന്‍റെ കോവാക്​സിനും അംഗീകാരത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronavirus​Covid 19
News Summary - 19,000 New Cases, 224 Deaths Recorded
Next Story