Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം പ്രതിഷേധം: 190 പേർ...

അസം പ്രതിഷേധം: 190 പേർ അറസ്​റ്റിൽ; 3000 പേർ കസ്​റ്റഡിയിൽ

text_fields
bookmark_border
അസം പ്രതിഷേധം: 190 പേർ അറസ്​റ്റിൽ; 3000 പേർ കസ്​റ്റഡിയിൽ
cancel

ഗുവാഹത്തി: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ അസമിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ ഇതുവരെ 136 കേസുകൾ രജിസ്​റ്റർ ചെയ്​തതായി അസം ഡി.ജി.പി ഭാസ്​കർ ​ജ്യോതി മഹാന്ത അറിയിച്ചു. സംസ്ഥാനത്ത്​ 190 പേരെ പൊലീസ്​ അറസ്​റ്റു ചെയ്​തിട്ടുണ്ട്​. 3000 പേർ കസ്​റ്റഡിയിലുള്ളതായും ഡി.ജി.പി പറഞ്ഞു.

രാഷ്​ട്രീയ ഗൂഢാലോചനയാണ്​ അക്രമ സംഭവങ്ങൾക്ക്​ പിന്നിലെന്ന്​ ഡി.ജി.പി ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിച്ചവരെയല്ല, അക്രമികളെയും വിവിധയിടങ്ങളിൽ സംഘർഷത്തിന്​ ഗൂഢാലോചന നടത്തിയവരെയുമാണ്​ അറസ്​റ്റ്​ ചെയ്​തതെന്നും മഹാന്ത പറഞ്ഞു.

സംസ്ഥാനത്ത്​ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടുണ്ട്​. പൊലീസ്​ നടത്തിയ വെടിവെപ്പിൽ നാലുപേർക്ക്​ ജീവഹാനി ഉണ്ടായത്​ നിർഭാഗ്യകരമാണ്​. പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തിൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കുന്നതിന്​ വെടിയുതിർക്കാൻ പൊലീസ്​ നിർബന്ധിതരായെന്നും ഡി.ജി.പി പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ അസമിൽ പ്രതിഷേധം വ്യാപകമാവുകയാണ്​. വിവിധ സംഘടനകളുടെ നേതാക്കളടക്കം അറസ്​റ്റിലായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsAssam protestCitizenship Amendment Act
News Summary - 190 arrested, 3,000 detained for violence in Assam - India news
Next Story