Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപാനത്തിനിടെ പണത്തെ ചൊല്ലി തർക്കം; യുവാവിനെ ബന്ധു അടിച്ചുകൊന്നു

text_fields
bookmark_border
crime
cancel

ജയ്പൂർ: പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ ബന്ധു അടിച്ചുകൊന്നു. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. പത്തൊൻപതുകാരനായ രാഹുൽ ഭീൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ രാകേഷ് ഭീൽ (20) ആണ് പിടിയിലായത്.

തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട രാഹുലും രാകേഷും ചേർന്ന് പ്രദേശത്ത് കരിമ്പ് ജ്യൂസ് കട നടത്തി വരികയായിരുന്നു. ഇരുവരും കടയിലിരുന്ന് മദ്യപിക്കുന്നതിനിടെ പണത്തെ ചൊല്ലി തർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തിയിരുന്നു. വിഷയത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 19-yr-old beaten to death by relative in Jhalawar
Next Story