Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

19കാരിയെ തുടരെ കുത്തി അക്രമി; സഹായത്തിനായി അലറി വിളിച്ച് അമ്മ

text_fields
bookmark_border
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചു
19കാരിയെ തുടരെ കുത്തി അക്രമി; സഹായത്തിനായി അലറി വിളിച്ച് അമ്മ
cancel

മുംബൈ: ദാരുണമായ കൊലപാതകത്തിന്‍റെ വാർത്തയാണ് മഹാരാഷ്ട്രയിലെ കല്യാണിൽനിന്നും റിപ്പോർട്ട് ചെയ്യുന്നത്. അമ്മക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന 19കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആദിത്യ കാംബ്ലെ എന്നയാളാണ് അക്രമി.

പെൺകുട്ടിയെ തടഞ്ഞുവെച്ച് തുടരെ എട്ടു തവണയോളം കത്തികൊണ്ട് കുത്തി. ഇതുകണ്ട് ഞെട്ടിപ്പോയ പെൺകുട്ടിയുടെ അമ്മ സഹായത്തിനായി അലറിക്കരയുകയായിരുന്നു. കരച്ചിൽ കേട്ട് പരിസരവാസികളെത്തുകയും യുവാവിനെ പിടികൂടുകയും ചെയ്തു. ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹഭ്യർത്ഥന നടത്തിയത് രണ്ടു തവണയും പെൺകുട്ടി നിരസിച്ചതിന്‍റെ പകയാണ് കൊലപാതകം നടത്താൻ കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുത്താൻ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 19-year-old stabbed to death at Mahrashtra
Next Story