ന്യൂഡൽഹി: ഷോർട് വിഡിയോ അപ്ലിക്കേഷൻ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 19 കാരൻ അറസ്റ്റിലായി. ബിജ്നോറിലെ അനിഷ നങ്ക്ലി സ്വദേശിയായ തൻസീൽ അഹ്മദാണ് അറസ്റ്റിലായത്.
നെബ് സരായ് ഗ്രാമത്തിൽ നിന്നുള്ള 15കാരിയെ കാണാതായതായി സഹോദരനാണ് തിങ്കളാഴ്ച പൊലീസിൽ പരാതി നൽകിയത്. ആപ്പിലൂടെ പരിചയപ്പെട്ട ഒരു യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്ന് സഹോദരി മൊഴി നൽകി.
ഇതിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഉത്തർപ്രദേശിലെ ബിജ്നോറിലേക്ക് പുറപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ സിയോഹാര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അനിഷ നങ്ക്ലി ഗ്രാമത്തിലെത്തിയ പൊലീസ് സംഘം പെൺകുട്ടിയെ രക്ഷപെടുത്തി.
തട്ടിക്കൊണ്ടുപോയ പെൺകുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. അറസ്റ്റിലായ തൻസീൽ മരപ്പണിക്കാരനാണ്. ഇരുവരെയും അന്വേഷണത്തിെൻറ ഭാഗമായി ഡൽഹിയിലെത്തിച്ചു.