സഹോദരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ 19കാരൻ അറസ്റ്റിലായി
text_fieldsന്യൂഡൽഹി: സഹോദരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ 19കാരൻ അറസ്റ്റിലായി. ന്യൂഡൽഹിയിലെ കരവാൾ നഗറിലാണ് സംഭവം. പ്രശാന്ത് ചന്ദ് എന്ന 19കാരനാണ് സഹോദരൻ പ്രേം ശങ്കറിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
ഭാര്യയോട് സംസാരിച്ചതിന് പ്രേം ശങ്കർ, പ്രശാന്തിനെ മർദിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യം കാരണമാണ് പ്രശാന്ത് ജ്യേഷ്ഠസഹോദരനെ കൊലപ്പെടുത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കാതെ മൃതദേഹം സംസ്കരിക്കാൻ വീട്ടുകാർ ഒരുങ്ങി. എന്നാൽ, മൃതദേഹത്തിൽ ബുള്ളറ്റ് കൊണ്ടുണ്ടായ മുറിവ് കണ്ട പുരോഹിതൻ പൊലീസിനെ വിവരമറിയിച്ചു.
പുരോഹിതൻ അറിയിച്ചതിനനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ കഴുത്തിൽ മുറിവുകൾ കണ്ടെത്തി. ഫോറൻസിക് എത്തി കൂടുതൽ തെളിവ് ശേഖരിക്കുകയും കൈരേഖാടയാളങ്ങൾ ലഭിക്കുകയും ചെയ്തു. ഇതിൽ നിന്നാണ് കൊലയാളി ആരെന്ന് പൊലീസ് കണ്ടെത്തിയത്. കുറ്റവാളിക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
രാവിലെ ചായയുമായി മുകളിലെ മുറിയിലെത്തിയ മാതാവ് മകൻ മരിച്ചുകിടക്കുന്നതാണ് കണ്ടെതെന്നാണ് വീട്ടുകാർ എല്ലാവരോടും പറഞ്ഞത്. കട്ടിലിൽ നിന്നും താഴെ വീണപ്പോഴുണ്ടായ മുറിവാണ് മരണകാരണമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ മാസമാണ് പ്രേം ശങ്കർ വിവാഹം കഴിച്ചത്. ഭാര്യയോട് സംസാരിക്കുന്നതിന്‍റെ പേരിൽ പ്രേം ശങ്കർ പ്രശാന്തുമായി വഴക്കുണ്ടാക്കാറുണ്ട് . കൊലപാതകം നടന്നദിവസം കലഹമുണ്ടാവുകയും പ്രശാന്ത് നാടൻ തോക്കെടുത്ത് പ്രേശങ്കറിനെ വെടിവെക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
