Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 19 ലക്ഷം...

ഇന്ത്യയിൽ 19 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ

text_fields
bookmark_border
ഇന്ത്യയിൽ 19 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ
cancel

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 19,08,254 ആയി. 39,795 പേർ ഇതിനകം മരിച്ചു. 5,86,244പേർ നിലവിൽ ചികിത്സയിലാണ്​. 12,82,215 പേർ ​േരാഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 52,509 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 857 പേർ മരണത്തിന്​ കീഴടങ്ങുകയും ചെയ്​തു. കോവിഡ്​ ബാധിച്ച്​ രാജ്യത്ത്​ മരിച്ചവരിൽ 50 ശതമാനം പേരും 60 വയസും അതിനു മുകളിലുമുള്ളവരാണ്​.

ഉത്തർപ്രദേശ്​ മന്ത്രി ബ്രജേഷ്​ പതകിന്​ ബുധനാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചു. ഹിന്ദിയിലിട്ട ട്വീറ്റിൽ പതക്​ തന്നെയാണ്​ രോഗവിവരം അറിയിച്ചത്​.

കോവിഡ്​ ഗുരുതരമായി ബാധിച്ച മഹാരാഷ്​ട്രയിൽ ഇതുവരെ 4,57,956 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 1,42,458 പേർ ചികിത്സയിലാണ്​. 2,99,356 പേർ രോഗമുക്തി നേടി. 16,142 പേർ മരണത്തിന്​ കീഴടങ്ങി.

തമിഴ്​നാട്ടിൽ 2,68,285 പേർക്ക്​ ഇതിനകം രോഗം സ്ഥിരീകരിച്ചു. ഇതിൽ 2,08,784 പേർ രോഗമുക്തി നേടി. 55,152 പേർ ചികിത്സയിലാണ്​. 4349 പേർ മരിച്ചു.

ആന്ധ്രപ്രദേശിൽ 79,104 പേർ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ തുടരുകയാണ്​. ഇതിനകം 1,76,333 പേർക്ക്​ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 95,625 പേർ രോഗമുക്തി നേടി. 1604 പേർ മരണത്തിന്​ കീഴടങ്ങി.

കേരളത്തിൽ നിലവിൽ 11,570 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിനകം 27,956 പേർക്ക്​ രോഗം പിടിപെട്ടു. 16,299 പേർ രോഗമുക്തി നേടി. 87 പേർ മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona virusCovid indiacovid deaths
News Summary - covid cases: 19 lakh surpasses in india
Next Story