Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെലങ്കാനയിലെ ബാങ്കിൽ 13.6 കോടിയുടെ സ്വർണ കവർച്ച
text_fieldsbookmark_border
ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കൽ ജില്ലയിലുള്ള പൊതുമേഖല ബാങ്കിൽനിന്ന് 19 കിലോയിലധികം സ്വർണം കവർന്നു. ഇതിന് 13.6 കോടി രൂപ വില വരും. ജനൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാക്കൾ ബാങ്കിന്റെ റായപാർതി ബ്രാഞ്ചിനുള്ളിൽ കടന്നത്. തുടർന്ന് ലോക്കറിൽ സൂക്ഷിച്ച സ്വർണവുമായി കടന്നു. ചൊവ്വാഴ്ചയാണ് ജീവനക്കാർ കവർച്ച ശ്രദ്ധിച്ചത്. പൊലീസ് കേസെടുത്തിട്ടുണ്ട്. സി.സി.ടി.വി തകർത്ത നിലയിലാണ്. ഡിജിറ്റൽ വിഡിയോ റെക്കോഡർ മോഷ്ടാക്കൾ കൊണ്ടുപോയി. കവർച്ചക്കാരെ കണ്ടെത്താൻ പൊലീസ് നാലു സംഘങ്ങളെ നിയോഗിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

