ബവയാലി: സിമൻറ് കടത്തുന്ന ട്രക്ക് കീഴ്മേൽ മറിഞ്ഞ് 19 പേർ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രക്കിൽ യാത്ര ചെയ്തവരാണ് മരിച്ചത്. ഭാവ്നഗറിൽ ബവയാലി ഗ്രാമത്തിനടുത്ത് ഭാവ്നഗർ-അഹമ്മദാബാദ് ദേശീയപാതയിലാണ് സംഭവം.
റോഡരികിലെ കിടങ്ങിലേക്കാണ് ട്രക്ക് വീണത്. പരിക്കേറ്റവരെ ബാവയാലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ ഡ്രൈവർ സംഭവ സ്ഥലത്തു നിന്ന് ഒാടി രക്ഷപ്പെട്ടു.