കോവാക്സിൻ 18 സംസ്ഥാനങ്ങളിലേക്ക് നേരിട്ട് വിതരണം തുടങ്ങി; മുൻഗണനാ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല
text_fieldsന്യൂഡൽഹി: രാജ്യം തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ ഉത്പാദകരായ ഭാരത് ബയോടെക് നേരിട്ട് സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകാൻ തുടങ്ങി. ആദ്യ ഘട്ടത്തിൽ 18 സംസ്ഥാനങ്ങൾ ഇടം പിടിച്ചെങ്കിലും കേരളം പുറത്തായി. കേന്ദ്ര സർക്കാറിെൻറ നയം അനുസരിച്ചാണ് വാക്സിൻ വിതരണം ചെയ്യുന്നതെന്ന് ഭാരത് ബയോടെക് വിശദീകരിച്ചു. അതെ സമയം പട്ടികയിൽ ഇടം പിടിക്കാതെ പോയ സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാകുന്നതിനനുസരിച്ച് വിതരണം ചെയ്യുമെന്ന് കമ്പനി വിശദീകരിച്ചു.
ഉത്തർ പ്രദേശ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, ഹരിയാന, ഒഡിഷ, അസം, ജമ്മു കശ്മീർ,തമിൽ നാട്, ബിഹാർ, ജാർഖണ്ഡ്, തൃപുര, ചത്തീസ്ഗഡ്, കർണാടക, തെലങ്കാന, ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നതെന്ന് ജോയിൻറ് മാനേജിങ്ങ് ഡയറക്ടർ സുചിത്ര എല്ലാ അറിയിച്ചു.
ഞങ്ങളുടെ സ്ഥാപനത്തിലെ 50 ഓളം ജീവനക്കാർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഈ പ്രതിസന്ധിയിലും വാക്സിൻ നിർമാണം പുരോഗമിക്കുകയാണെന്നും കമ്പനി വിശദീകരിച്ചു.

