പത്മാവതിനെതിരായ പ്രതിഷേധം; സ്കൂൾ ബസ് ആക്രമിച്ചവർ അറസ്റ്റിൽ
text_fieldsഗുഡ്ഗാവ്: സഞ്ജയ് ലീല ബൻസാലിയുടെ വിവാദ സിനിമ പത്മാവത് പ്രദർശിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സ്കൂൾ ബസ് ആക്രമിച്ച 18 പേർ പൊലീസ് പിടിയിലായി. ഇവരെ ഇന്ന് സോഹ്ന കോടതിയിൽ ഹാജരാക്കും.
സിനിമ പ്രദർശനത്തിനെതിരെ ഗുഡ്ഗാവിൽ പ്രതിഷേധിച്ച അക്രമികൾ സ്കൂൾ ബസിനു നേരെ കല്ലെറിയുകയായിരുന്നു. 60 ഒാളം പേരാണ് സ്കൂൾ ബസിനു നേരെ ആക്രമണം നടത്തിയത്. ഭയന്നുപോയ കുട്ടികൾ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ബസിെൻറ നിലത്ത് താഴ്ന്ന് കിടക്കുകയായിരുന്നു. സംഭവത്തിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിനിരയായ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് ഒരാഴ്ച അവധി നൽകിയിരിക്കുകയാണ്. വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കാൻ സാധിക്കില്ലെന്ന് കാണിച്ചാണ് സ്കൂളിന് അവധി നൽകിയിരിക്കുന്നത്. കൂടാതെ ഡൽഹിയിലെ നാല് വൻകിട സ്കൂളുകളും ആക്രമണം ഭയന്ന് ഇന്ന് അവധി പ്രഖ്യാപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
