Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചത്തീസ്​ഗഢിൽ 18...

ചത്തീസ്​ഗഢിൽ 18 നക്​സലുകൾ ആയുധം വെച്ച്​ കീഴടങ്ങി

text_fields
bookmark_border
naxalists-surrendered-02-07-2020
cancel

ദണ്ഡേവാഡ: ചത്തീസ്​ഗഢിലെ ദണ്ഡേവാഡ ജില്ലയിൽ 18 നക്​സൽ പ്രവർത്തകർ കീഴടങ്ങി. മാവോവാദികളുടെ സാംസ്​കാരിക സംഘടനയായ ചേതന മണ്ഡ്​ലിയുടെയും (സി.എൻ.എം) മാവോയിസ്​റ്റ്​ വിഭാഗമായ ദണ്ഡകാരണ്യ ആദിവാസി കിസാൻ മജ്​ദൂർ സംഘതൻ (ഡി.എ.കെ.എം.എസ്​) മേധാവികൾ ഉൾപ്പെടെയുള്ളവരാണ് ആയുധം വെച്ച്​​ കീഴടങ്ങിയത്​. ഇതിൽ ഒരു സ്​ത്രീയും ഉൾപ്പെടുന്നു. 

ദണ്ഡേവാഡ ജില്ല കലക്​ടർ ദീപക്​ സോണി, പൊലീസ്​ സൂപ്രണ്ട്​ അഭിഷേക്​ പല്ലവ്​, സി.ആർ.പി.എഫ്​ ഡയറക്​ടർ ജനറൽ ഡി.എൻ. ലാൽ എന്നിവർക്ക്​ മുമ്പിലാണ്​ ഇവർ കീഴടങ്ങിയത്​.  ‘വീട്ടിലേക്ക്​ മടങ്ങൽ’ എന്ന പ്രചാരണത്തിൻെറ ഭാഗമായാണിത്​. സി.എൻ.എം, ഡി.എ.കെ.എം.എസ്​ മേധാവികളെ പിടിച്ചു നൽകുന്നവർക്ക്​ ഒരു ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. 

കീഴടങ്ങിയവർക്ക്​ ജോലി നേടാൻ സഹായിക്കുമെന്നും അവർക്ക്​ ടൈലറിങ്​, തേപ്പുപണി, ഡ്രൈവിങ് ​എന്നിവയിൽ പരിശീലനം നൽകുമെന്നും സി.ആർ.പി.എഫ്​ ഡി.ഐ.ജി വ്യക്തമാക്കി.

റെയിൽവെ ട്രാക്കുകളും സ്​കൂൾ കെട്ടിടവും തകർക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനത്തിൽ കീഴടങ്ങിയ നക്​സലുകൾ ഏർപ്പെട്ടിരുന്നുവെന്നും അവർ തകർത്ത സ്​കൂളു​കൾ അവരോട്​ തന്നെ നിർമിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും​ ജില്ല കലക്​ടർ ദീപക്​ സോണി പറഞ്ഞു.

അതേസമയം, എട്ട്​ ലക്ഷം രൂപ തലക്ക്​ വിലയിട്ട മുതിർന്ന മാവോവാദി കമാൻഡർ 38ാമത്​ ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ അറസ്​റ്റിലായി. ചത്തീസ്​ഗഢിലെ രജന്ദ്​ഗോണിൽ നിന്നാണ്​ ഇയാൾ പിടിയിലായത്​. 

ജൂൺ 30ന്​ രാത്രി സുരക്ഷ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ മറ്റൊരു നക്​സൽ കമാൻഡറെ ബുധനാഴ്​ച രാവിലെ വനത്തിനുള്ളിൽനടത്തിയ തെരച്ചിലിനിടെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന്​ എ.കെ. 47 തോക്ക്​, കൈത്തോക്ക്​, സ്​ഫോടക വസ്​തുക്കൾ തുടങ്ങിയവ ക​ണ്ടെടുത്തു. മൂന്ന്​ സംസ്ഥാനങ്ങളുടെ ‘വാൺഡഡ്​’ പട്ടികയിലുള്ള ഇയാളുടെ തലക്ക്​ 29 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsDantewada
News Summary - 18 Naxalites surrender in Dantewada district -india news
Next Story