സ്വന്തം മക്കളുടെ മുന്നിൽ വെച്ച് യുവാവ് ഒന്നര വയസുകാരിയെ പീഡിപ്പിച്ചു
text_fieldsന്യൂഡൽഹി: സ്വന്തം കുട്ടികലുടെ മുമ്പിൽ വെച്ച് ഒന്നര വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഡൽഹി അമർ വിഹാറിലാണ് സംഭവം. 33 വയസ്സുളള രാകേഷാണ് അറസറ്റിലായത്. പീഡനത്തിനിരയായ കുട്ടിയുടെ അയൽവാസിയാണ് രാകേഷ്. ഇയാളുടെ മക്കളുടെയൊപ്പം കളിക്കാനായി ഒന്നരവയസുകാരി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
വീട്ടിലെ എക മുറിയിൽ 4 വയസ്സുളള മകനും 2 വയസ്സുളള മകളും നോക്കി നിൽക്കെയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ പ്രതിയുടെ ഭാര്യ ടെറസിലായിരുന്നു.
വീട്ടിൽ തിരികെയെത്തിയ കുട്ടിയുടെ ശരീരത്തിൽ രക്തം കണ്ട് സംശയം തോന്നി അമ്മയാണ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിന് വിധേയമായെന്ന് വ്യക്തമായതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ആർട്ടിക്കൾ 6 ഉൾപ്പെടുത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന വകുപ്പാണ് ഇത്.
വിവാഹ ബന്ധം വേർപ്പെടുത്തിയ കുട്ടിയുടെ മാതാവ് സ്വന്തം അച്ഛനമ്മമാരോടൊപ്പം അമർ വിഹാറിലെ കോളനിയിലാണ് താമസിക്കുന്നത്.
ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തി സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രശ്നത്തിന്‍റെ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിക്കണമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ് നാഥ് സിങ്ങിനോട് സ്വാതി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
