Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുംഭമേളക്കെത്തിയ 1701...

കുംഭമേളക്കെത്തിയ 1701 പേർക്ക്​ അഞ്ച്​ ദിവസത്തിനിടെ കോവിഡ്​

text_fields
bookmark_border
കുംഭമേളക്കെത്തിയ 1701 പേർക്ക്​ അഞ്ച്​ ദിവസത്തിനിടെ കോവിഡ്​
cancel

ഡെറാഡൂൺ: ഹരിദ്വാറിൽ കുംഭമേളക്കെത്തിയ 1701 പേർക്ക്​ കഴിഞ്ഞ അഞ്ച്​ ദിവസത്തിനിടെ കോവിഡ്​ ബാധിച്ചുവെന്ന്​ ഉത്തരാഖണ്ഡ്​ ആരോഗ്യവകുപ്പ്​. ആർ.ടി.പി.സി.ആർ, ആന്‍റിജൻ പരിശോധനകളിലാണ്​ ഇത്രയും പേർക്ക്​ കോവിഡ്​ ബാധിച്ച വിവരം പുറത്തായത്​. കൂടുതൽ ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലങ്ങൾ കൂടി പുറത്ത്​ വരാനുണ്ടെന്നും അതു കൂടി വന്നാൽ രോഗികളുടെ എണ്ണം 2000 വരെ ഉയർന്നേക്കാമെന്നും ആരോഗ്യവകുപ്പ്​ മുന്നറിയിപ്പ്​ നൽകുന്നു.

രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും ഹരിദ്വാറിൽ കുംഭമേള നടക്കുകയാണ്​. ദിവസവും ലക്ഷക്കണക്കിനാളുകളാണ്​ കുംഭമേളയിൽ പ​ങ്കെടുക്കുന്നത്​. കോവിഡുകാലത്ത്​ കുംഭമേള നടത്തുന്നതിനെതിരെ വിമർശനമുയർന്നിട്ടും മേളയിൽ നിന്ന്​ പിന്നാക്കം പോവാൻ ഉത്തരാഖണ്ഡ്​ സർക്കാർ തയാറായിട്ടില്ല.

ഏപ്രിൽ 10 മുതൽ 15 വരെയുള്ള അഞ്ച്​ ദിവസങ്ങളിലാണ് കോവിഡ്​​ പരിശോധന നടത്തിയത്​. വിവിധ സന്യാസ സമൂഹങ്ങൾക്കിടയിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കുംഭമേളയുടെ സ്​നാനത്തിൽ ഏകദേശം 48.51 ലക്ഷം പേരാണ്​ പ​ങ്കെടുത്തത്​. സ്​നാനത്തിനിടെ കോവിഡ്​ പ്രോ​ട്ടോകോളിന്‍റെ നഗ്​നമായ ലംഘനമുണ്ടായ​ത്​ വൻ വിമർശനത്തിനിടയാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kumbh MelaHaridwar
News Summary - 1,701 Covid-19 cases detected at Haridwar Kumbh Mela in past 5 days
Next Story