യു.പിയിൽ 17കാരി ബലാത്സംഗത്തിനിരയായി
text_fieldsമുസഫർനഗർ: ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് അവസാനമില്ല. മുസഫർനഗറിലെ കവാൽ ഗ്രാമത്തിൽ 17കാരിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. വീടിനടുത്ത ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം എറിയാൻ പോയ പെൺകുട്ടിയെയാണ് ബിജേന്ദർ, റബ്ബാൽ എന്നിവർ ചേർന്ന് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ റബ്ബാൽ പിടിയിലായതായും മറ്റേയാൾക്കായി അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ഇതിനിടെ, മുസഫർനഗറിൽതന്നെ കൂട്ട ബലാത്സംഗത്തിനിരയായ 24കാരി ജീവനൊടുക്കി. ബേഡി ഗ്രാമത്തിൽ കഴിഞ്ഞ വർഷം കൂട്ട ബലാത്സംഗത്തിനിരയായ യുവതിയാണ് ഭീഷണിയും സമ്മർദവും സഹിക്കവയ്യാതെ ശനിയാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പ്രതികളുടെ പേരുകളടക്കം എഴുതിെവച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ആക്രമിച്ച കേസിൽ പിടിയിലായവർ ഇപ്പോൾ ജാമ്യത്തിലാണ്. ഇവർ തെൻറ മകളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പിതാവ് പരാതിയിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
