Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമ്മയുമായി ചാറ്റ്...

അമ്മയുമായി ചാറ്റ് ചെയ്യുന്നുവെന്ന് സംശയം; 17കാരൻ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

text_fields
bookmark_border
അമ്മയുമായി ചാറ്റ് ചെയ്യുന്നുവെന്ന് സംശയം; 17കാരൻ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
cancel
camera_alt

പ്രതീകാത്മക ചിത്രം

മുംബൈ: മുംബൈയിലെ ഭാണ്ഡുപിൽ അമ്മയുമായി മൊബൈൽ ഫോണിൽ സ്ഥിരമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന സംശയത്തെ തുടർന്ന് 17കാരൻ തന്റെ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുവർക്കും ഇടയിലുണ്ടായ തർക്കമാണ് ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചത്.

ആക്രമണത്തിൽ 24വയസുകാരനായ രോഹിത് സഞ്ജയ് എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. തലക്കും കഴുത്തിനും ആഴത്തിൽ മുറിവേറ്റ രോഹിതിനെ ഉടൻ തന്നെ സിയോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ രോഹിത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പരിക്കേറ്റ രോഹിതിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കഞ്ചൂർമാർഗ് പൊലീസ് പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. കുറ്റാരോപിതൻ പ്രായപൂർത്തിയാകാത്ത ആളായതിനാൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം ഡോംഗ്രിയിലുള്ള ജുവനൈൽ ഹോമിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mother and SonMumbaiIndian NewsCrime
News Summary - 17-year-old stabs friend to death over suspicion of chatting with mother
Next Story