യു.പിയിൽ 17കാരിയെ ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തി; 10 ദിവസത്തിനിടെ രണ്ടാമത്തെ അരുംകൊല
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ശരീരം വികൃതമാക്കി ഉപേക്ഷിച്ചു. ലഖിംപുർ ഖേരി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. 10 ദിവസത്തിനിടെ രണ്ടാമത്തെ പെൺകുട്ടിയാണ് യു.പിയിൽ ബലാത്സംഗത്തിനിരയായ ശേഷം കൊല്ലപ്പെടുന്നത്.
പെൺകുട്ടിയുടെ കഴുത്തിൽ മാരകായുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചതിെൻറ പാടുകൾ ഉണ്ടെന്നും ബലാത്സംഗ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിേപ്പാർട്ടിൽ കുട്ടി ബലാത്സംഗത്തിന് ഇരയായതായി സ്ഥിരീകരിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ സമീപത്തെ നഗരത്തിൽ സ്കോളർഷിപ്പ് അപേക്ഷ പൂരിപ്പിച്ച് നൽകാൻ പോയതായിരുന്നു പെൺകുട്ടി. ഏറെനേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താതായതോടെ കുടുംബം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗ്രാമത്തിൽനിന്ന് 200 മീറ്റർ അകലെ വെള്ളം വറ്റിയ കുളത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു.
ആഗസ്റ്റ് 15ന് ലഖിംപുരിൽതന്നെ 13 കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയിരുന്നു. കരിമ്പിൻ പാടത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. സംഭവത്തിൽ ഗ്രാമവാസികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. നാക്ക് മുറിച്ചെടുക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

