പതിനേഴുകാരിയെ അധ്യാപകൻ ബലാത്സംഗം ചെയ്തു; കൊലപ്പെടുത്തി
text_fieldsജയ്പൂർ: അധ്യാപകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പതിനേഴുകാരിയുടെ മൃതദേഹം വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തി. രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി പ്രഹ്ലാദനായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.
ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബം വിവാഹത്തിന് പോയ സമയം നോക്കി പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്യുകയും പിന്നാലെ കൊലപ്പെടുത്തുകയുമായിരുന്നു. തെളിവ് നസിപ്പിക്കാൻ കുട്ടിയുടെ മൃതദേഹം ഇയാൾ വീടിന്റെ വാട്ടർ ടാങ്കിൽ തള്ളി. പെൺകുട്ടിയുടെ കുടുംബം തിരിച്ചെത്തിയതോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്. പിന്നാലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതിക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും ഇയാൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

