Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right17 കാരിക്ക് നേരെ ആസിഡ്...

17 കാരിക്ക് നേരെ ആസിഡ് ആക്രമണം; 20 കാരൻ അറസ്റ്റിൽ

text_fields
bookmark_border
Acid Attack
cancel

ഗുവാഹത്തി: അസമിലെ ബാർപേട്ടയിൽ 17 കാരിക്ക് നേരെ ആസിഡ് ആക്രമണം. 20കാരനായ മെഹർ അലിയാണ് പ്രതി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സർതെബാരി പൊലീസ് സ്റ്റേഷനു കീഴിൽ മസ്ദിയ ഗ്രാമത്തിലാണ് സംഭവം. ഒരു സാംസ്കാരിക പരിപാടിയിൽ പ​ങ്കെടുത്ത ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി.

പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയബന്ധത്തിലായിരുന്നെന്നും പെൺകുട്ടി ആ ബന്ധം അവസാനിപ്പിച്ചതാണ് ആക്രമണത്തിലേക്ക് വഴിവെച്ചതെന്നും പൊലീസ് പറഞ്ഞു.

സർഫ്യൂരിക് ആസിഡുകൊണ്ടാണ് പ്രതി പെൺകുട്ടിയെ ആക്രമിച്ചതെന്ന് ബാർപേട്ട പൊലീസ് എ.എസ്.പി പ്രദീപ് സൈകിയ പറഞ്ഞു.

പെൺകുട്ടിക്ക് കഴുത്തിലും ഷോൾഡറിലുമാണ് പരിക്കേറ്റത്. പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acid attack
News Summary - 17-year-old girl attacked with battery acid in Assam’s Barpeta; accused arrested
Next Story