അമ്മയെ കൊലപ്പെടുത്തിയ 17കാരി അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ 17കാരിയെ അറസ്റ്റ് ചെയ്തു. രണ്ട് പുരുഷ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പെൺകുട്ടി അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. പെൺകുട്ടിയടക്കം മൂന്നു പേരെയും പിടികൂടിയെന്നും പ്രതികൾ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെയാണ് തൂത്തുക്കുടി വണ്ണാർ മേഖലയിൽ കൊലപാതകത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മുനിയലക്ഷ്മി എന്ന വയോധികയെ വീട്ടിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് പേർ മുനിയലക്ഷ്മിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൊല നടത്തുകയായിരുന്നെന്ന് മകൾ പൊലീസിനോട് പറഞ്ഞു.
എന്നാൽ സംശയം തോന്നിയ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.
അയൽവാസികളായ പുരുഷ സുഹൃത്തുക്കളുമായുള്ള സൗഹൃദം എതിർത്തതിനാണ് പെൺകുട്ടി അമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ ആൺകുട്ടികളോട് സംസാരിച്ചതിന് മുനിയലക്ഷ്മി മകളെ ശകാരിക്കുകയും മർദിക്കുകയും ചെയ്തതായി പറയുന്നു.
ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുനിയലക്ഷ്മി ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. പെൺകുട്ടി ഇളയ സഹോദരനും സഹോദരിക്കുമൊപ്പം പിതാവിന്‍റെ കൂടൊയായിരുന്നു താമസം.