Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരുവുകാള സ്കൂട്ടറിൽ...

തെരുവുകാള സ്കൂട്ടറിൽ ഇടിച്ച് ബജ്രംഗ് ദൾ നേതാവിന് ദാരുണാന്ത്യം

text_fields
bookmark_border
prakhar shukla 897987
cancel
camera_altപ്രകാർ ശുക്ല 

ലഖ്നോ: സ്കൂട്ടറിൽ പോകുന്നതിനിടെ തെരുവുകാള ഇടിച്ച് യു.പിയിലെ കാൺപൂരിൽ ബജ്രംഗ് ദൾ പ്രാദേശിക നേതാവ് മരിച്ചു. പ്രകാർ ശുക്ല എന്ന 17കാരനാണ് മരിച്ചത്. സമൂഹമാധ്യമങ്ങളിൽ ബജ്രംഗ് ദളിന്‍റെ സജീവ പ്രചാരകനായിരുന്നു പ്രകാർ ശുക്ല. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

പാങ്കി പൊലീസ് സ്റ്റേഷൻ മേഖലയിലായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് പാർക്കിൽ പോയതായിരുന്നു പ്രകാർ ശുക്ല. ഇവിടെ രണ്ട് തെരുവുകാളകൾ തമ്മിൽ ഇടികൂടുന്നുണ്ടായിരുന്നു. ഇതിനിടെ റോഡിലേക്ക് ഓടിയിറങ്ങിയ ഒരു കാള പ്രകാറിന്‍റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

റോഡിൽ തലയിടിച്ചുവീണ പ്രകാറിന് സാരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajrang DalStray Bull
News Summary - 17-Year-Old Bajrang Dal Worker Dies After Fatal Collision With Stray Bulls Fighting In Kanpur
Next Story