Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
17 Women Rescued From Secret Basement Of Mumbai Dance Bar
cancel
Homechevron_rightNewschevron_rightIndiachevron_rightബാറിനുള്ളിലെ കണ്ണാടി...

ബാറിനുള്ളിലെ കണ്ണാടി നീക്കിയപ്പോൾ രഹസ്യ അറ; രക്ഷപ്പെടുത്തിയത്​ ഡാൻസ്​ ബാറിലെ 17 സ്​ത്രീക​െള

text_fields
bookmark_border

മുംബൈ: മുംബൈ അന്ദേരിയിൽ ഡാൻസ്​ ബാറിൽ നടത്തിയ ​റെയ്​ഡിൽ 17 സ്​ത്രീകളെ രക്ഷപ്പെടുത്തി. ഡാൻസ്​ ബാറിലെ മേക്കപ്പ്​ റൂമുമായി ബന്ധിപ്പിച്ചിരുന്ന രഹസ്യ ബേസ്​മെന്‍റിനുള്ളിൽനിന്നാണ്​ സ്​ത്രീക​െള കണ്ടെത്തിയത്​. ബേസ്​മെന്‍റിന്​ പുറത്ത്​ നൂതന ഇലക്​ട്രോണിക്​ ഉപകരണം ഘടിപ്പിച്ചിരുന്നു. റെയ്​ഡ്​ നടക്കുന്ന വിവരം ഇൗ ഉപകരണത്തിലൂടെ അറിഞ്ഞതോടെ ജീവനക്കാർ സ്​ത്രീകളെ ഒളിപ്പിക്കുകയായിരുന്നു.

ബാറിലെത്തുന്നവർക്ക്​ മുന്നിൽ സ്​​ത്രീകളെ നൃത്തംചെയ്യാൻ നിർബന്ധിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന്​ അ​േന്ദരിയിലെ ദീപ ബാറിൽ പൊലീസ്​ റെയ്​ഡ്​ നടത്തുകയായിരുന്നു. എന്നാൽ, റെയ്​ഡ്​ നടക്കുന്ന വിവരം മുൻകൂട്ടി അറിഞ്ഞതോടെ ഇവർ സ്​ത്രീകളെ മാറ്റുകയായിരുന്നു. ബാർ മാനേജറെയും കാഷ്യറെയും വെയ്​റ്ററെയും ചോദ്യം ചെയ്​തെങ്കിലും ഇതുമായി ബന്ധ​െപ്പട്ട സൂചനകളൊന്നും അവർ പൊലീസിന്​ നൽകാൻ തയാറായിരുന്നില്ല.

എന്നാൽ മേക്ക്​അപ്​ മുറിയിൽ സൂക്ഷിച്ചിരുന്ന വലിയ കണ്ണാടിയിൽ പൊലീസിന്​ സംശയം തോന്നുകയായിരുന്നു. കണ്ണാടി അവിടെനിന്ന്​ നീക്കാൻ ശ്രമിച്ചെങ്കിലും ​െപാലീസിന്​ അത്​ സാധി​ച്ചില്ല. തുടർന്ന്​ ചുറ്റിക ഉപയോഗിച്ച്​ കണ്ണാടി പൊളിക്കുകയും രഹസ്യ അറ കണ്ടെത്തുകയുമായിരുന്നു. എ.സി, കിടക്ക തുടങ്ങിയ സൗകര്യ​ങ്ങളോട്​ കൂടിയതായിരുന്നു രഹസ്യ അറ. സംഭവത്തിൽ ബാറിനെതിരെയും ജീവനക്കാർക്കെതിരെയും പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dance Barwomen atrocity
News Summary - 17 Women Rescued From Secret Basement Of Mumbai Dance Bar
Next Story