Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി ബി.ജെ.പി ഓഫീസിലെ...

ഡൽഹി ബി.ജെ.പി ഓഫീസിലെ 17 പേർക്ക്​ കോവിഡ്​

text_fields
bookmark_border
ഡൽഹി ബി.ജെ.പി ഓഫീസിലെ 17 പേർക്ക്​ കോവിഡ്​
cancel

ന്യൂഡൽഹി: ഡൽഹി ബി.ജെ.പി ഓഫീസിലെ 17 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഓഫീസിലെ ജീവനക്കാർക്കും അവിടെ താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങൾക്കുമാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. അണുവിമുക്​തമാക്കുന്നതിനായി ബുധനാഴ്​ച ബി.ജെ.പി ഓഫീസ്​ അടച്ചിടുമെന്നും അറിയിച്ചു.

നേതാക്കൻമാർക്ക്​ ആർക്കും കോവിഡ്​ സ്ഥിരീകരിച്ചിട്ടില്ലെന്ന്​ ബി.ജെ.പി ഡൽഹി മാധ്യമ വിഭാഗത്തിൻെറ തലവൻ അശോക്​ ഗോയൽ പറഞ്ഞു. ആൻറിജൻ പരിശോധനയിലാണ്​ ഇവർക്ക്​ രോഗബാധ സ്ഥിരീകരിച്ചത്​. ഓഫീസിലെ ഗാർഡ്​, ഡ്രൈവർ, രണ്ട്​ പ്യൂൺ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ്​ കോവിഡ്​ സ്ഥിരീകരിച്ചതെന്നും പാർട്ടി അറിയിച്ചു. പാർട്ടി ഓഫീസിലെത്തിയ എല്ലാവരേയും പരിശോധനക്ക്​ വിധേയമാക്കുമെന്നും ബി.ജെ.പി വ്യക്​തമാക്കി.

രോഗബാധ സ്ഥിരീകരിച്ചവരെ ചികിൽസക്കായി കോവിഡ്​ കെയർ​ സെൻററിലേക്ക്​ മാറ്റി. ഡൽഹി ബി.ജെ.പി സെക്രട്ടറി സിദ്ധാർഥൻെറ ഡ്രൈവർക്കും നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സിദ്ധാർഥയുടെ ഫലം നെഗറ്റീവായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP Delhi​Covid 19BJP
Next Story