17എം.പിമാരും 125 എം.എൽ.എമാരും മുർമുവിന് വോട്ട് മറിച്ചുകുത്തി
text_fieldsന്യൂഡൽഹി: കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ 17 എം.പിമാരും 125 എം.എൽ.എമാരും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മറിച്ചു വോട്ടുചെയ്തു. ബി.ജെ.പിക്ക് ഏറെ രാഷ്ട്രീയ നേട്ടമുണ്ടാക്കിയ നീക്കത്തിൽ കേരളത്തിൽനിന്ന് ലഭിച്ച ഏക വോട്ട് പാർട്ടി കേന്ദ്രങ്ങളിൽ അമ്പരപ്പ് ബാക്കിയാക്കി.
49 ശതമാനം വോട്ടു മാത്രം കൈവശമുണ്ടായിരുന്ന എൻ.ഡി.എ പോൾചെയ്തതിന്റെ 64 ശതമാനം വോട്ട് നേടിയാണ് ജയിച്ചത്. അത് 70ലെത്തിക്കണമെന്ന പാർട്ടിയുടെ പ്രതീക്ഷ പക്ഷേ, പൂവണിഞ്ഞില്ല. എങ്കിലും വിവിധ സംസ്ഥാനങ്ങളിൽനിന്ന് പ്രതിപക്ഷ വോട്ടുകൾ വലിയ തോതിൽ മറിഞ്ഞു. അസമിൽ 25 കോൺഗ്രസ് എം.എൽ.എമാരാണ് മുർമുവിന് വോട്ടു ചെയ്തത്. സ്വന്തം സംസ്ഥാനമായ ഝാർഖണ്ഡിൽ കേവലം ഒമ്പത് വോട്ടാണ് പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹക്ക് കിട്ടിയത്. ഗുജറാത്തിൽ പത്തും ബിഹാറിലും ഛത്തിസഗ്ഢിലും ആറ് വീതവും കോൺഗ്രസ് വോട്ടുകളും മുർമുവിന് വീണു.
മണിപ്പൂരിൽ കോൺഗ്രസ് എം.എൽ.എമാരും മേഘാലയയിൽ തൃണമൂൽ എം.എൽ.എ.മാരും മുർമുവിന് വോട്ടു ചെയ്തു. ആന്ധ്ര പ്രദേശ്, സിക്കിം, നാഗാലൻഡ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഒരു വോട്ടുപോലും സിൻഹക്ക് ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

