തെലങ്കാനയിൽ 17 മാവോയിസ്റ്റുകൾ കീഴടങ്ങി; 2025ൽ ഇതുവരെ കീഴടങ്ങിയത് 282 മാവോയിസ്റ്റുകൾ
text_fieldsഹൈദരാബാദ്: ഛത്തീസ്ഗഡിൽ നിന്നുള്ള 17 മാവോവാദികൾ തെലങ്കാനയിലെ സി.ആർ.പി.എഫിനു മുന്നിൽ കീഴടങ്ങി. കീഴടങ്ങിയവരിൽ 11 പുരുഷൻമാരും 6 സ്ത്രീകളുമാണ്. അവരിൽ തന്നെ രണ്ടുപേർ ഏരിയ കമ്മിറ്റി മെമ്പർമാരാണെന്ന് ഭദ്രാദ്രി കോതഗുഡെം എസ്.പി രോഹിത് രാജ് മാധ്യമങ്ങളോട് പറഞ്ഞു.
തെലങ്കാന ഗവൺമെന്റിന്റെ ഓപ്പറേഷൻ ചെയുത പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കീഴടങ്ങൽ. ഇവർക്ക് അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി 25000 രൂപയുടെ ചെക്ക് അനുവദിച്ചു. 2025 ജനുവരി മുതൽ 282 മാവോയിസ്റ്റുകളാണ് ഇതുവരെ കീഴടങ്ങിയത്.
മെയ് 9ന് നിരോധിത സി.പി.ഐ( മാവോയിസ്റ്റ്) പാർട്ടിയിലെ 30 അംഗങ്ങൾ പൊലീസിനു മുന്നിൽ ആയുധം വെച്ച് കീഴടങ്ങിയിരുന്നു. നക്സൽ ആശയം ഉപേക്ഷിച്ച് സമാധാനപരമായ കുടുംബം ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നതായി കീഴടങ്ങിയവർ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

