ചാർമിനാറിന് സമീപം തീപിടിത്തം; മരണം 17 ആയി
text_fieldsഹൈദരാബാദിലെ ചാർമിനാറിന് സമീപം കെട്ടിടത്തിലുണ്ടായ തീപിടിത്തം
ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്തമായ ചാർമിനാറിന് സമീപം കെട്ടിടത്തിൽ തീപിടിത്തമുണ്ടായി 17 പേർ മരിച്ചു. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. ഞായറാഴ്ച രാവിലെ ആറിന് ശേഷമാണ് തീപിടിത്തമുണ്ടായത്. തീ പടർന്നതിനാൽ ആകെയുണ്ടായിരുന്ന ഇടുങ്ങിയ കോണിപ്പടിയിലൂടെ ആളുകൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് കരുതുന്നു. താഴത്തെ നിലയിൽ ജ്വല്ലറിയും മുകളിൽ താമസക്കാരുമായിരുന്നു. ബന്ധുക്കളായ നാല് കുടുംബങ്ങളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. പലരും അവധിക്ക് പുറത്തായിരുന്നതിനാൽ അപകടത്തിൽനിന്ന് ഒഴിവായി.
ആകെ 21 പേരാണ് തീപിടിത്ത സമയത്ത് ഉണ്ടായിരുന്നത്. ഇതിൽ പൊള്ളലേൽക്കുകയും പുക ശ്വസിച്ച് അസ്വസ്ഥതയുണ്ടാവുകയും ചെയ്ത 17 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

