മഹാരാഷ്ട്രയിൽ ട്രക്ക് മറിഞ്ഞ് 18 മരണം; 15 പേർക്ക് പരിക്ക്
text_fieldsമുംബൈ: അമിത വേഗതയിൽ സഞ്ചരിച്ച ട്രക്ക് തലകീഴായി മറിഞ്ഞ് 18 നിർമാണ തൊഴിലാളികൾ മരിച്ചു. 15 പേർക്ക് പരിക്കുണ്ട്. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ മുംബൈ-ബംഗളൂരു ദേശീയപാതയിൽ ചൊവ്വാഴ്ച പുലർച്ചയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിനിടയാക്കിയതെന്ന് പൊലീസ് കരുതുന്നു.
കർണാടകയിലെ ബിജാപുർ ജില്ലയിൽനിന്ന് പുണെയിലേക്കുള്ള യാത്രയിലായിരുന്നു തൊഴിലാളികൾ. സ്ഥിരം അപകടമേഖലയായ കൊടുംവളവിലാണ് ദുരന്തമെന്ന് പൊലീസ് പറഞ്ഞു. ബാരിക്കേഡിൽ ഇടിച്ചശേഷം ട്രക്ക് മറിയുകയായിരുന്നു. ട്രക്കിൽ ഉണ്ടായിരുന്ന മൂർച്ചയേറിയ പണിയായുധങ്ങൾ പലരുടെയും ദേഹത്ത് തറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
