ചിത്രദുർഗയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; 17 പേർക്ക് ദാരുണാന്ത്യം
text_fieldsഅപകടത്തിൽ ബസ് കത്തുന്നതിന്‍റെ ദൃശ്യം (എക്സിൽ പ്രചരിക്കുന്നത്)
ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ സ്വകാര്യ സ്ലീപ്പർ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചതിനെ തുടർന്ന് 12 പേർ പൊള്ളലേറ്റ് മരിച്ചു. ബംഗളൂരുവിൽനിന്ന് ശിവമൊഗ്ഗയിലേക്ക് പോവുകയായിരുന്ന സീബേഡ് കമ്പനിയുടെ ബസ് ദേശീയപാത 48ലാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മറുവശത്തുനിന്ന് വന്ന കണ്ടെയ്നർ ലോറി ഡിവൈഡർ കടന്നുവന്ന് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. പിന്നാലെ തീപിടിച്ചു. ട്രക്ക് ഡ്രൈവറും ബസിലെ 16 യാത്രക്കാരുമാണ് മരിച്ചത്. ഒമ്പതു പേർ പരിക്കേൽക്കാതെ രക്ഷപെട്ടു.
പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയർന്നേക്കുമെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. 21 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ ഡ്രൈവർ ഉൾപ്പെടെ ആകെ 32 പേർ യാത്ര ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ നീക്കം ചെയ്തുവരികയാണ്. കണ്ടെയനർ ലോറി ബസിന്റെ ഡീസൽ ടാങ്കിൽ ഇടിച്ചതോടെയാണ് അഗ്നിബാധയുണ്ടായത്. ആദ്യം ലോറിക്കും പിന്നാലെ ബസിനും തീ പിടിച്ചു. യാത്രക്കാരിൽ മിക്കവരും ഉറക്കത്തിലായത് അപകടത്തിന്‍റെ ആഘാതം കൂട്ടി.
നവംബറിൽ തെലങ്കാനയിൽ സമാനമായ മറ്റൊരപകടത്തിൽ 20 ബസ് യാത്രികർ മരിച്ചിരുന്നു. ഹൈദരാബാദ് -ബിജാപുർ ഹൈവേയിൽ തെലങ്കാന സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹൈദരാബാദിൽനിന്ന് 60 കിലോമീറ്റർ അകലെ രംഗറെഡ്ഡി ജില്ലയിലാണ് അപകടമുണ്ടായത്. 70 യാത്രക്കാരുമായി തണ്ടുരിൽനിന്ന് വിക്രബാദിലേക്കുള്ള യാത്രയിലായിരുന്നു ബസ്. നിർമാണ സാമഗ്രികളുമായി പോകുകയായിരുന്ന ട്രക്കുമായുള്ള കൂട്ടിയിടിയിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

