ഇന്ത്യയിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരൻമാരെ കൊണ്ട് പോകുന്നതിന് 17 പ്രത്യേക വിമാനങ്ങൾ കൂടി
text_fieldsന്യൂഡൽഹി: ലോക്ഡൗൺ തുടരുന്ന ഇന്ത്യയിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരൻമാരെ തിരിച്ച് കൊണ്ട് പോകുന്നതിന് 17 പ് രത്യേക വിമാനങ്ങൾ ബ്രിട്ടൻ അയക്കുന്നു. ഇൗ വിമാനങ്ങൾ ഏപ്രിൽ 20 മുതൽ സർവീസ് നടത്തുമെന്ന് ബ്രിട്ടീഷ് ഹൈകമീഷൻ അറിയിച്ചു.
അഹമ്മദാബാദ്, അമൃതസർ, ബംഗളുരു, ഡൽഹി, ഗോവ, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് ഇൗ പ്രത്യേക വിമാനങ്ങൾ ബ്രിട്ടീഷ് പൗരൻമാരുമായി ലണ്ടനിലേക്ക് പറക്കുക. 21 പ്രത്യേക വിമാനങ്ങൾ ബ്രിട്ടൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൂടാതെയാണ് ഇപ്പോൾ 17 വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചിട്ടുള്ളത്. പൗരൻമാരെ തിരിച്ചെത്തിക്കുന്നതിന് ബ്രിട്ടൻ ഇന്ത്യയിലേക്ക് അയക്കുന്ന വിമാനങ്ങളുടെ ആകെ എണ്ണം 38 ആണ്.
തിരിച്ച് പോകാനായി നേരത്തെ അപേക്ഷിച്ച ബ്രിട്ടീഷ് പൗരൻമാർക്ക് മുൻഗണന അനുസരിച്ചാണ് സീറ്റ് അനുവദിക്കുന്നത്. നേരത്തെ ബുക്ക് ചെയ്തവരെ അധികൃതർ തിരിച്ച് ബന്ധെപ്പടുമെന്ന് ബ്രിട്ടീഷ് ഹൈകമീഷൻ അറിയിച്ചു.
