Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ 167...

ഗുജറാത്തിൽ 167 സ്ഥാനാർഥികൾ ക്രിമിനൽ കേസ് പ്രതികൾ

text_fields
bookmark_border
assembly election
cancel

അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 89 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന 788 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ 167 പേ​ർ ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ൾ. 100 ​​പേ​ർ​ക്കെ​തി​രെ കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​ങ്ങ​ളു​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സി​ന്റെ റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. 25 മ​ണ്ഡ​ല​ങ്ങ​ളി​ലും മൂ​ന്നോ അ​തി​ല​ധി​ക​മോ സ്ഥാ​നാ​ർ​ഥി​ക​ൾ ക്രി​മി​ന​ൽ കേ​സു​ള്ള​വ​രാ​ണ്.

ആം ​ആ​ദ്മി പാ​ർ​ട്ടി (എ.​എ.​പി) ആ​ണ് ഈ ​പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. 88 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​ന്ന എ.​എ.​പി​യു​ടെ 32 സ്ഥാ​നാ​ർ​ഥി​ക​ളും ക്രി​മി​ന​ൽ കേ​സു​ള്ള​വ​രാ​ണ്. 30 ശ​ത​മാ​നം പേ​രും കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം, ആ​ക്ര​മ​ണം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ കേ​സി​ലെ പ്ര​തി​ക​ളാ​ണ്. ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള കോ​ൺ​ഗ്ര​സി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 31 ആ​ണ്. 89 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ൽ 20 ശ​ത​മാ​ന​മാ​ണ് ഗു​രു​ത​ര കേ​സു​ള്ള​വ​ർ.

എ​ല്ലാ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​ന്ന ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി​യി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള 14 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. 12 ശ​ത​മാ​നം പേ​ർ ഗു​രു​ത​ര കേ​സു​ള്ള​വ​രാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 14 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന ഭാ​ര​തീ​യ ട്രൈ​ബ​ൽ പാ​ർ​ട്ടി (ബി.​ടി.​പി) സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ള്ള​ത് നാ​ലു​പേ​ർ​ക്കാ​ണ്. ഏ​ഴു ശ​ത​മാ​നം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ഗു​രു​ത​ര​മാ​യ ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ട്. 2017ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ത്സ​രി​ച്ച 15 ശ​ത​മാ​നം സ്ഥാ​നാ​ർ​ഥി​ക​ളും ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളാ​യി​രു​ന്നു​വെ​ന്നും അ​ന്ന് എ​ട്ട് ശ​ത​മാ​നം പേ​ർ​ക്കെ​തി​രെ ഗു​രു​ത​ര ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Show Full Article
TAGS:Gujarat election 2022 
News Summary - 167 candidates are accused in criminal cases in Gujarat
Next Story