Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരോഗബാധിതനായ മകനെ...

രോഗബാധിതനായ മകനെ കാണാൻ 1600 കി.മി സൈക്കിൾ ചവിട്ടിയെത്തി നിർമാണ തൊഴിലാളി

text_fields
bookmark_border
maison-and-son.jpg
cancel

കൊൽക്കത്ത: അസുഖബാധിതനായി ശസ്​ത്രക്രിയക്ക്​ വിധേയനായ നാലു വയസുകാരനെ കാണാൻ 1600 കി.മി സൈക്കിൾ ചവിട്ടിയെത്തി പിതാവ്​. ചെന്നൈയിൽ നിർമാണ തൊഴിലാളിയായ ബപൻ ഭട്ടാചാര്യ(30) ആണ്​ മെന​ിഞ്​ജൈറ്റിസ്​ മൂലം ശസ്​ത്രക്രിയക്ക്​ വിധേയനാക്കിയ മകനെ കാണാനുള്ള അടങ്ങാത്ത ആഗ്രഹത്താൽ സുഹൃത്തി​​െൻറ സൈക്കിൾ വായ്​പ വാങ്ങി ചെന്നൈയിൽ നിന്ന്​ പശ്ചിമ ബംഗാളിലെ ഹാൽദിയയിലുള്ള ചൗൾഖോലയിലേക്ക്​ യാത്ര തിരിച്ചത്​. പത്ത്​ ദിവസത്തിൽ താഴെ സമയം കൊണ്ടാണ്​ ബിപിൻ ഭട്ടാചാര്യ ഹാൽദിയയിലെത്തിയത്​.

‘‘എ​​െൻറ മകന്​ ഏപ്രിൽ 22ഓടെ​ വീണ്ടും മെനിജഞ്​ജൈറ്റിസ്​ പിടി​െപട്ടു. ഞാൻ ഭർത്താവുമായി ഇക്കാര്യം ചർച്ച ചെയ്​തിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന്​ ഞാനും അമ്മയു​ം ചേർന്ന്​ മകനെയും കൊണ്ട്​ കൊൽക്കത്തയിലേക്ക്​ തിരിച്ചു. അതുകൊണ്ടാണ്​ എ​​െൻറ ഭർത്താവ്​ സൈക്കിളിൽ യാത്ര തിരിച്ചത്​.’’ -ബിപിൻ ഭട്ടാചാര്യയുടെ ഭാര്യ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്​ച വൈകുന്നേരത്തോടെയാണ്​ ഭട്ടാചാര്യ ചൗൾഖോലയിലെ ഭാര്യ വീട്ടിലെത്തുന്നത്​. തുടർന്ന്​ കോവിഡ്​ പരിശോധനക്ക്​ വിധേയനായ ശേഷം ഹാൽദിയയിൽ നിർബന്ധിത ക്വാറൻറീനിൽ കഴിയുകയായിരുന്നു. ഇത്രയധികം കഷ്​ടപ്പാട്​ സഹിച്ച്​ എത്തിയിട്ടും തനിക്കരികിലേക്ക്​ ഭർത്താവിന്​ വരാൻ സാധിക്കാത്തതിൽ കണ്ണീരണിയുകയാണ്​ ഭട്ടാചാര്യയുടെ ഭാര്യ ഷഹാന. 

‘‘അദ്ദേഹത്തി​​െൻറ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​ ആണെങ്കിൽ അദ്ദേഹ​ത്തെ ഇവിടെ സുരക്ഷിതമായെത്തിക്കണം. എ​​െൻറ മകന്​ മറ്റൊരു ശസ്​ത്രക്രിയ കൂടി ആവശ്യമായുണ്ട്​. പക്ഷെ ശസ്​ത്രക്രിയക്കുള്ള അനസ്​തെറ്റിസ്​റ്റുകളുടെ ക്ഷാമമുണ്ട്​.’’ -ഷഹാന പറഞ്ഞു. 

ഭക്ഷണത്തി​​െൻറയോ പാർപ്പിടത്തി​​െൻറയോ കാര്യത്തിൽ ഒരുറപ്പുമില്ലാതെ ഒരു ദിവസം160 കി.മി സൈക്കിൾ ചവിട്ടുകയെന്നത്​ മനക്കരുത്തുകൊണ്ട്​മാത്രം സാധിച്ച കാര്യമാണെന്ന്​ ഭട്ടാചാര്യ പറഞ്ഞു. 

‘‘പല രാത്രികളിലും ഞാൻ പാതയോരത്തെ ഭക്ഷണശാലക്ക്​ മുമ്പിലോ ക്ഷേത്രത്തിനു മുമ്പിലോ ഒക്കെയായിരുന്നു. ഭാഗ്യത്തിന് ചില പൊലീസുകാർ എ​​െൻറ പ്രയത്​നത്തെക്കുറിച്ചറിഞ്ഞും ശസ്​ത്രക്രിയ കഴിഞ്ഞ മക​​െൻറ ചിത്രം കണ്ടും എനിക്ക്​ ഭക്ഷണം തന്നു.’’ -ഭട്ടാചാര്യ പറഞ്ഞു. 

ബിപിൻ ഭട്ടാചാര്യയുടെ സാഹചര്യത്തെ കുറിച്ച്​ അറിയാമെന്നും പരിശോധന ഫലം എത്തിയാലുടൻ അദ്ദേഹത്തെ കാണുമെന്നും ഈസ്​റ്റ്​ മിഡ്​നാപൂർ ജില്ല പൊലീസ്​ ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ കോവിഡ്​​ നെഗറ്റീവ്​ ആണെങ്കിൽ​ ഭട്ടാചാര്യയെ മക​​െൻറയും ഭാര്യയുടേയ​ും അരികിലെത്താൻ സഹായിക്കുമെന്ന്​ ഹാൽദിയ സബ്​​ ഡിവിഷനൽ പൊലീസ്​ ഓഫീസർ തൻമയ്​ മുഖർജി വ്യക്തമാക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclingkolkathamalayalam newsindia newsbicycle ride
News Summary - 1600km ride to meet ailing son -india news
Next Story