Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏഴ്​ പേരിൽ നിന്ന്​...

ഏഴ്​ പേരിൽ നിന്ന്​ പിടികൂടിയത്​ 16000 സിം കാർഡ്​; വൻ സൈബർ തട്ടിപ്പ്​ സംഘം വലയിൽ

text_fields
bookmark_border
sim card odisha
cancel

കട്ടക്ക്​: 16000 സിം കാർഡുകളുമായി ഏഴംഗ സൈബർതട്ടിപ്പ്​ സംഘം പൊലീസ്​​ പിടിയിലായി. പ്രതികളിൽ നിന്ന്​ മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്​.

'പ്രീ-ആക്റ്റിവേറ്റഡ് സിമ്മുകൾ നൽകുന്ന രണ്ട് പേരടക്കം ഏഴ്​ പേരെ അറസ്റ്റ് ചെയ്തു. പണം നൽകിയാൽ സിം സംസ്ഥാനത്തിന് പുറത്തേക്ക് അയച്ച്​ നൽകാറാണ്​ പതിവ്​. 16,000 സിമ്മുകൾ കണ്ടെടുത്തു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ഈ സിമ്മുകൾ നിർമിച്ചത്' -ഭുവനേശ്വർ- കട്ടക്ക്​ പൊലീസ്​ കമീഷണർ എസ്​.കെ. പ്രിയദർശി പറഞ്ഞു​.

മൊബൈൽ സേവന ദാതാക്കളുടെ പക്കൽ ഐ.ഡി സമർപിച്ച ശേഷം മാത്രമേ സാധാരണഗതിയിൽ നമുക്ക്​ സിം കാർഡ്​ ആക്​ടിവേറ്റ്​ ചെയ്​ത്​ തരികയുള്ളൂ. എന്നാൽ ട്രാക്ക്​ ചെയ്യാൻ സാധിക്കില്ല എന്നതിനാൽ കുറ്റവാളികൾ പ്രീ ആക്​ടിവേറ്റഡ്​ സിം ആണ്​ ഉപയോഗിക്കാറ്​.

സൈബർകുറ്റകൃത്യം വർധിച്ചതോടെ അത്തരം സിം കാർഡുകൾക്കുള്ള ഡിമാൻഡും കൂടി. നാഷനൽ ക്രൈം റെക്കോഡ്​സ്​ ബ്യൂറോയുടെ കണക്ക്​ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച്​ 2019ൽ 63.5 ശതമാനം സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:odishacybercrimesim card fraud
News Summary - 16,000 SIM Cards Recovered From 7 People Cybercrime gang caught In Odisha
Next Story