അർബുദ ബാധിതനായ സൈനികന് 16 വർഷത്തിനു ശേഷം ആനുകൂല്യങ്ങൾ അനുവദിച്ച് സുപ്രീംകോടതി
text_fieldsചണ്ഡീഗഢ്: അർബുദ ബാധിതനായ സൈനികനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് 16 വർഷത്തിനു ശേഷം ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ്. അർബുദം ബാധിച്ച് സൈനികൻ മരിച്ചതിനെ തുടർന്ന് വിധവയായ ഭാര്യക്ക് അർഹമായി പ്രത്യേക കുടുംബ പെൻഷൻ അനുവദിച്ച ആംഡ് ഫോഴ്സ് ട്രൈബ്യൂണൽ വിധിയും സുപ്രീംകോടതി ശരിവെച്ചു.
ഹിമാചലിലെ ബിലാസ്പൂർ ജില്ലയിൽ നിന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ മഹർ റെജിമെന്റിൽ സേവനമനുഷ്ടിക്കുമ്പോഴാണ് തർസെം സിങിന് അർബുദം സ്ഥിരീകരിച്ചത്. കീമോ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ ചെയ്തു. അപ്പോഴും അദ്ദേഹം സൈനിക സേവനം തുടർന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിന് ഭിന്നശേഷി പെൻഷൻ നൽകുന്നത് നിരസിച്ചു.
തുടർന്നാണ് ഭാര്യ ആംഡ് ഫോഴ്സ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഭിന്നശേഷിക്കാരനായ ഒരു സൈനികൻ വിരമിച്ച് 10 വർഷത്തിനുള്ളിൽ മരിച്ചാൽ വിധവക്ക് പ്രത്യേക കുടുംബ പെൻഷന് അർഹതയുണ്ട്. സാധാരണ പെൻഷനേക്കാൾ കൂടിയതാണ് അത്. സൈനിക സേവനത്തിനിടയിൽ അർബുദം ബാധിക്കുകയും പിന്നീട് ഗുരുതരമാവുകയും ചെയ്യുന്ന സൈനികന് വികലാംഗ പെൻഷന് അർഹതയുണ്ടെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

