Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭക്ഷണവും...

ഭക്ഷണവും വെള്ളവുമില്ലാതെ തുടർച്ചയായി പബ്​ജി ഗെയിം; 16കാരൻ മരിച്ചു

text_fields
bookmark_border
ഭക്ഷണവും വെള്ളവുമില്ലാതെ തുടർച്ചയായി പബ്​ജി ഗെയിം; 16കാരൻ മരിച്ചു
cancel

ഹൈദരാബാദ്​: തുടർച്ചയായി പബ്​ജി ഗെയിം കളിച്ചതിനെ തുടർന്ന്​ രാജ്യത്ത്​ വീണ്ടും മരണം. ആന്ധ്രാ പ്രദേശിലെ വെസ്റ്റ്​ ഗോദാവരി ജില്ലയിലുള്ള 16 കാരനായ വിദ്യാർഥിയാണ്​ പബ്​ജി ഭ്രമം കാരണം മരണത്തിന്​ കീഴടങ്ങിയത്​. കോവിഡ്​ മഹാമാരിയെ തുടർന്ന് ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ യുവാവ് ദിവസങ്ങളായി​ വീട്ടിൽ തന്നെയായിരുന്നു​. ഭക്ഷണമോ വെള്ളമോ ഇല്ലാതെ തുടർച്ചയായി ഗെയിം കളിച്ചതിനെ തുടന്ന്​​ ആരോഗ്യ പ്രശ്​നങ്ങളും നേരിട്ടിരുന്നു.

കടുത്ത നിർജലീകരണം കൂടി അനുഭവപ്പെട്ടതോടെ കുടുംബം എലൂരു നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. യുവാവി​െൻറ കോവിഡ്​ പരിശോധന നടത്തി നെഗറ്റീവാണെന്ന്​ ഫലം വന്നിരുന്നു. എന്നാൽ ചികിത്സയിൽ കഴിയവേ ആരോഗ്യ സ്ഥിതി ഗുരുതരമായി മരണം സംഭവിക്കുകയും ചെയ്​തു.

പബ്​ജി മൊബൈൽ എന്ന ഗെയിം ഇടവേളകളില്ലാതെ കളിച്ചത്​ മൂലം മാസങ്ങൾക്ക്​ മുമ്പ്​ രാജ്യത്ത്​ 25 വയസുകാരനും 16 വയസുകാരനും മരണപ്പെട്ടിരുന്നു. സുഹൃത്തുക്കളോട്​​ സംസാരിച്ച്​ കളിക്കാൻ സാധിക്കുന്ന ഗെയിമിൽ പണം നൽകി ഇൻ-ഗെയിം സാധനങ്ങളും വാങ്ങാൻ സാധിക്കും. ഇത്തരത്തിൽ പിതാവി​െൻറ അക്കൗണ്ടിൽ നിന്നും 16 ലക്ഷം രൂപ ഒരു കൗമാരക്കാരൻ ഗെയിമിന്​ വേണ്ടി ചെലവഴിച്ച വാർത്തയും സമീപ കാലത്തായി വരികയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PUBG GamePUBG addictpubg mobailpubg death
News Summary - 16-Year-Old PUBG Mobile Addict in India Dies After Skipping Meals
Next Story