Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിനിൽ നിന്നു വീണ പതിനാറ് വയസുകാരി മരിച്ചു

text_fields
bookmark_border
ബാലന്‍സ് നഷ്ടപ്പെട്ട് വീണതാണ് പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ്
train
cancel
Listen to this Article

താനെ: മഹാരാഷ്ട്രയിലെ ഡോംബിവിലിക്ക് സമീപം ട്രെയിനിൽ നിന്നു വീണ പതിനാറ് വയസുകാരി മരിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു. പവൻ എക്‌സ്‌പ്രസിൽ രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ നേരിട്ടതിനെ തുടർന്ന് ബോഗിയുടെ വാതിലിനു സമീപമെത്തിയപ്പോഴാണ് അപകടം.

ബാലന്‍സ് നഷ്ടപ്പെട്ട് വീണതാണ് പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ബീഹാറിലെ മുസാഫർനഗർ ജില്ലക്കാരിയാണ് പെൺകുട്ടി.

അപകടം നടന്നയുടൻ പെൺകുട്ടിയുടെ മാതാപിതാക്കൾ ചങ്ങല വലിച്ച് ട്രെയിന്‍ നിർത്താന്‍ ശ്രമിച്ചിരുന്നു. എന്നാൽ ട്രെയിൻ നിർത്തി അപകടസ്ഥലത്ത് എത്തിയ മാതാപിതാക്കൾ ട്രാക്കിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന പെൺകുട്ടിയെയാണ് കണ്ടെത്തിയത്.

ഡോംബിവിലി റെയിൽവേ പോലീസ് പെൺകുട്ടിയെ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 16-Year-Old Girl Falls Off Express Train In Maharashtra's Thane, Dies: Police
Next Story