Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

16കാരിയെ ബന്ധുക്കൾ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സഹായിക്കാനെത്തിയ മുത്തശ്ശിയെയും ബലാത്സംഗം ചെയ്തു

text_fields
bookmark_border
16കാരിയെ ബന്ധുക്കൾ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സഹായിക്കാനെത്തിയ മുത്തശ്ശിയെയും ബലാത്സംഗം ചെയ്തു
cancel

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ രഞ്ജി മേഖലയിൽ 16 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. പെൺകുട്ടിയുടെ സഹായത്തിനെത്തിയ മുത്തശ്ശിയെയും പ്രതികളിലൊരാൾ ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു. പെൺകുട്ടി തന്റെ പിതാവിനൊപ്പം മുംബൈയിൽ താമസിച്ചുവരികയായിരുന്നു. ആഗസ്റ്റ് 11ന് ജബൽപൂരിലെ അമ്മാവന്റെ വീട്ടിൽ വന്നിരുന്നു. ആഗസ്റ്റ് 13ന് രണ്ട് അടുത്ത ബന്ധുക്കൾ പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി. ആഗസ്റ്റ് 19ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പെൺകുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തു. അടുത്ത ദിവസം അവൾ മരിച്ചു. ജബൽപൂരിൽ അടക്കം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവാണ് പരാതിയുമായി എത്തിയത്. തന്റെ മകളെ രണ്ട് ബന്ധുക്കൾ കൂട്ടബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തതായും പ്രതികൾതന്നെ ബലാത്സംഗത്തിന് ഇരയാക്കിയ അമ്മയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും പിതാവ് പൊലീസിനോട് പറഞ്ഞതായി ജബൽപൂർ എ.എസ്.പി പ്രദീപ് കുമാർ പറഞ്ഞു. ചൊവ്വാഴ്ച പൊലീസ് പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. മുത്തശ്ശിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി, ബലാത്സംഗം സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. ഒരു പ്രതി പിടിയിലായിട്ടുണ്ട്. ഒരാൾ ഒളിവിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 16-year-old gang-raped, killed by her cousins in MP; grandmother who intervened also raped
Next Story