16കാരി പെൺകുട്ടിയെ എട്ടുപേർ ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കി; സംഭവം മഹാരാഷ്ട്രയിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രതികൾ പെൺകുട്ടിയെ കടൽത്തീര ഗ്രാമത്തിലെ ഒഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയത്.
പിറ്റേന്ന് രാവിലെ വരെ അവർ മാറിമാറി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഡിസംബർ 16 ന് രാത്രി എട്ട് മണിക്ക് ആരംഭിച്ച പീഡനം അടുത്ത ദിവസം രാവിലെ 11 മണി വരെ തുടരുകയായിരുന്നെന്ന് പെൺകുട്ടി ശനിയാഴ്ച നൽകിയ പരാതിയിൽ പറഞ്ഞു. "പ്രതികൾ പെൺകുട്ടിയെ ആളൊഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയി. അവിടെ അവർ മാറിമാറി ബലാത്സംഗം ചെയ്തു. പിന്നീട്, അവർ അവളെ കടൽത്തീരത്തേക്ക് കൊണ്ടുപോയി. അവിടെ കുറ്റിക്കാട്ടിൽ വച്ച് വീണ്ടും പീഡിപ്പിച്ചു" -പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

