ബിഹാറിൽ വ്യാജമദ്യ ദുരന്തം; 16 മരണം
text_fieldsപട്ന: ബിഹാറിൽ വ്യാജമദ്യം കഴിച്ച് 16 മരണം. ബുധനാഴ്ച എട്ടുപേർ മരിച്ചിരുന്നു. അതിനുപിന്നാലെ വെള്ളിയാഴ്ച എട്ടുപേർ കൂടി മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് പിടികൂടി. ബീഹാറിൽ 2016 മുതൽ മദ്യത്തിന്റെ വിൽപ്പനയും ഉപയോഗവും നിരോധിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി മൂന്നു ഗ്രാമങ്ങളിലെ എട്ടുപേർ മരിച്ചതായി ജില്ല മജിസ്േട്രറ്റ് കുന്ദൻ കുമാർ അറിയിച്ചിരുന്നു. കൂടാതെ വെള്ളിയാഴ്ച എട്ടു മരണവും കൂടി സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, മരിച്ച എട്ടുപേരുടെ കുടുംബം വിഷമദ്യം കഴിച്ചാണ് മരിച്ചതെന്ന ആരോപണം നിഷേധിച്ചു. രണ്ടുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം വിഷമദ്യദുരന്തത്തിൽ പ്രതിഷേധവുമായി മുഖ്യപ്രതിപക്ഷമായ ആർ.ജെ.ഡി രംഗത്തെത്തി. സർക്കാറിന്റെ കെടുകാര്യസ്ഥത മൂലം വിഷമദ്യം കഴിച്ച് ബിഹാറിൽ പ്രതിവർഷം ആയിരക്കണക്കിന് പേരാണ് മരിക്കുന്നതെന്ന് ആർ.െജ.ഡി േനതാവ് ലാലു പ്രസാദ് യാദവ് ആരോപിച്ചു. പൊലീസുകാർ നടപടി സ്വീകരിക്കാൻ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

