Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓക്​സിജൻ...

ഓക്​സിജൻ മോക്​ഡ്രില്ലിനിടെ 16 പേർ മരിച്ചുവെന്ന ആരോപണത്തിൽ യു.പി ആശുപത്രിക്ക്​ ക്ലീൻ ചിറ്റ്​

text_fields
bookmark_border
ഓക്​സിജൻ മോക്​ഡ്രില്ലിനിടെ 16 പേർ മരിച്ചുവെന്ന ആരോപണത്തിൽ യു.പി ആശുപത്രിക്ക്​ ക്ലീൻ ചിറ്റ്​
cancel

ലഖ്​നോ: ഓക്​സിജൻ മോക്​ഡ്രില്ലിനിടെ 16 പേർ മരിച്ചുവെന്ന ആരോപണത്തിൽ യു.പി ആശുപത്രിക്ക്​ ക്ലീൻ ചിറ്റ്​. ഏപ്രിൽ 27ന്​ അഞ്ച്​ മിനിറ്റ്​ ഓക്​സിജൻ നിർത്തിവെച്ച്​ മോക്​ഡ്രിൽ നടത്തിയതിനെ തുടർന്ന്​ മരണങ്ങൾ സംഭവിച്ചുവെന്നായിരുന്നു റിപ്പോർട്ട്​. ഇതുമായി ബന്ധപ്പെട്ട്​ ആശുപത്രി ഉടമയുടെ ശബ്​ദസന്ദേശം പുറത്ത്​ വന്നിരുന്നു. ഇക്കാര്യത്തിൽ യു.പി സർക്കാർ അന്വേഷണത്തിന്​ ഉത്തരവിട്ടിരുന്നു.

അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ റിപ്പോർട്ട്​ പ്രകാരം ആഗ്രയിലെ ശ്രീ പരാസ്​ ആശുപത്രിയിലെ മരണങ്ങൾക്ക്​ കാരണം ഓക്​സിജൻ മോക്​ ഡ്രിലല്ല. നേരത്തെ തന്നെ ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ്​ മരിച്ചതെന്ന്​ അധികൃതർ അറിയിച്ചു. ഒരു രോഗിയുടേയും ഓക്​സിജൻ വിതരണം നിർത്തിവെച്ചിരുന്നില്ലെന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

ഓക്​സിജൻ വിതരണം നിർത്തിവെച്ച്​ ആശുപത്രിയിൽ മോക്​ഡ്രിൽ നടത്തിയിട്ടില്ല. ആവശ്യത്തിന്​ ഓക്​സിജൻ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ ഉയർന്ന ആരോപണം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - 16 Deaths Not Related To Oxygen Mock Drill": UP Hospital Gets Clean Chit
Next Story