രാജ്യത്ത് മദ്യപാനികളുടെ എണ്ണം 16 കോടിയിലധികം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവുമധികം പേർ ലഹരിക്കായി ആശ്രയിക്കുന്നത് മദ്യത്തെ. തൊട്ടു പിറകെ കഞ്ചാവും മയക്കുമരുന്നിെൻറ സ്വഭാവമുള്ള ഗുളികകളുമുണ്ട്. രാജ്യത്തെ 16 കോടിയി ലധികം പേർ മദ്യം ഉപയോഗിക്കുന്നതായി സാമൂഹിക നീതി, ശാക്തീകരണ മന്ത്രി തവാർ ചന്ദ് ഗഹ് ലോട്ട് രാജ്യസഭയിൽ പറഞ്ഞു.
ബി.ജെ.പി എം.പി ആർ.കെ. സിൻഹയുടെ ശ്രദ്ധക്ഷണിക്കലിന് മ റുപടി പറയുകയായിരുന്നു മന്ത്രി. 3.1 കോടി പേർ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. മയക്കുഗുളികകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 77 ലക്ഷത്തോളം വരും. മദ്യ ഉപഭോക്താക്കളിൽ 5.7 കോടിയിലേറെപേർ അതിന് അടിമപ്പെട്ടവരാണ്. കഞ്ചാവ് ഉപയോഗിക്കുന്നവരിൽ 72 ലക്ഷം പേരും ഇൗ ഗണത്തിൽപെടും.
മയക്കുഗുളിക ഉപയോഗിക്കുന്ന 77 ലക്ഷം പേരെയും അടിമകളായിതന്നെയാണ് കണക്കാക്കുന്നത്. ഇവർ വൈദ്യസഹായം ആവശ്യമുള്ളവരാണ്. 2018ൽ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം രാജ്യമാകെ നടത്തിയ സർവേയിലാണ് ഇൗ വിവരം. 10-75 വയസ്സ് പരിധിയിലുള്ള 1.18 കോടി പേർ പലവിധത്തിൽ മയക്കത്തിന് കാരണമാകുന്ന വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. ഇതിൽ 77 ലക്ഷവും മൂക്കിൽ വലിക്കുംവിധമുള്ള വസ്തുക്കളാണ് തരപ്പെടുത്തുന്നത്. കുട്ടികളും കൗമാരക്കാരുമാണ് മൂക്കിൽ വലിക്കുന്ന ലഹരികൾ കൂടുതൽ ഉപയോഗിക്കുന്നത്.
സ്കൂൾ, കോളജ് വിദ്യാർഥികളിലെ ലഹരി ഉപയോഗത്തിെൻറ സ്വഭാവം വ്യക്തമാകാൻ സർക്കാർ 10 നഗരങ്ങളിൽ സർവേ നടത്തുന്നുണ്ട്. ഇതിെൻറ റിപ്പോർട്ട് നവംബറോടെ ലഭിക്കും. ലഹരി അടിമത്തം കുറക്കാനുള്ള നടപടികളുടെ ഭാഗമായി സർക്കാർ 2018-2025 കാലത്തേക്ക് ‘ദേശീയ കർമപദ്ധതി’ തയാറാക്കിയിട്ടുണ്ട്. ഇതിൽ രാജ്യത്തെ 127 അതിഗുരുതര സാഹചര്യമുള്ള ജില്ലകൾക്കായി പ്രേത്യക പദ്ധതികൾ ആവിഷ്കരിക്കും. നടപ്പുസാമ്പത്തിക വർഷത്തിൽ ഇതിലേക്ക് 135 കോടി വകയിരുത്തിയിട്ടുണ്ട്. എളമരം കരീം (സി.പി.എം), ഡി. രാജ (സി.പി.െഎ) തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
