Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
​16 കേസുകൾ, പ്രതികൾ മുസ്​ലിംകൾ; എന്നിട്ടും ലവ്​ ജിഹാദ്​ നിയമത്തിന്​ മതമില്ലെന്ന്​ യു.പി സർക്കാർ
cancel
Homechevron_rightNewschevron_rightIndiachevron_right​16 കേസുകൾ, പ്രതികൾ...

​16 കേസുകൾ, പ്രതികൾ മുസ്​ലിംകൾ; എന്നിട്ടും 'ലവ്​ ജിഹാദ്​' നിയമത്തിന്​ മതമില്ലെന്ന്​ യു.പി സർക്കാർ

text_fields
bookmark_border


ലഖ്​നോ: നിർബന്ധിത മതപരിവർത്തന നിരോധനമെന്ന പേരിൽ യു.പി സർക്കാർ നടപ്പാക്കിയ നിയമ പ്രകാരം ഇതുവരെയും എടുത്തത്​ 16 കേസുകൾ. ​ഇവയിൽ പ്രതി ചേർക്കപ്പെട്ട പ്രധാന പ്രതികളെല്ലാം മുസ്​ലിംകൾ- എന്നിട്ടും നിയമം ഒട്ടും മതാധിഷ്​ഠിതമല്ലെന്ന വിചിത്ര വാദവുമായി യോഗി ആദിത്യനാഥി​െൻറ യു.പി സർക്കാർ.

സംസ്​ഥാനത്ത്​ നിയമത്തിനു കീഴിൽ ഹിന്ദുക്കൾക്കും മുസ്​ലിംകൾക്കുമിടയിൽ നടന്ന വിവാഹത്തി​െൻറ പേരിൽ ഇതുവരെയും എടുത്ത കേസുകളിൽ പ്രതി ചേർത്തത്​ 86 പേർക്കെതിരെ. 54 പേർ അറസ്​റ്റിലായി. പ്രധാന പ്രതികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ്​ കസ്​റ്റഡിയിലുള്ളത്​. പ്രധാന പ്രതികളാക​ട്ടെ ഒരാൾ പോലും മറ്റു മതക്കാരല്ല.

നിയമം വന്നതോടെ, സംസ്​ഥാനത്ത്​ ഇരു വിഭാഗങ്ങൾക്കുമിടയിലെ മാനസിക അകലം കൂടുതൽ വർധിച്ചതായി ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ പറയുന്നു. മുസ്​ലിംകൾക്കിടയിൽ ഭീതി പിന്നെയും കൂടി. ഭീതിക്ക്​ ആക്കം കൂട്ടാൻ തീവ്രവലതുപക്ഷ കക്ഷികൾ ശ്രമം ഊർജിതമാക്കിയിട്ടുമുണ്ട്​. 'നല്ല നിയമനിർമാണ'മാണിതെന്നും വഞ്ചനാപരവും നിർബന്ധിതവുമായ മത പരിവർത്തനം തടയാൻ ഇതല്ലാതെ വഴിയില്ലെന്നും യു.പി സർക്കാർ പറയുന്നു.

ഒരു മതത്തെയും പ്രത്യേകമായി ലക്ഷ്യമിട്ടില്ലെന്ന്​ പ്രത്യേകം എടുത്തുപറയുന്ന യു.പി സർക്കാർ പക്ഷേ, കേസ്​ എടുക്കു​േമ്പാൾ കൃത്യമായി ചിലരെ ലക്ഷ്യമിടുന്നതായി കണക്കുകൾ വ്യക്​തമാക്കുന്നു.സീതാപൂർ, കനോജ്​, കാൺപൂർ, ഹാർദോയ്​, ബിജ്​നോർ, മുറാദാബാദ്​, ഷാജഹാൻപൂർ, ബറേലി തുടങ്ങിയ ഇടങ്ങളിലാണ്​ ഇതിനകം കേസ്​ എടുത്തത്​. എടുത്ത കേസുകളിൽ പ്രത്യേകമായി നിർബന്ധിത മതപരിവർത്തനത്തിന്​ ശ്രമം നടന്നെന്നും പറയുന്നുണ്ട്​. കുടുംബങ്ങൾ പക്ഷേ, ഈ വാദം നിഷേധിക്കുന്നു, വിവാഹിതരും.

ഉത്തർ പ്രദേശ്​ മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന വേറെയും നിരവധി സംസ്​ഥാനങ്ങൾ സമാന നിയമം പാസാക്കിയിട്ടുണ്ട്​. നിയമത്തി​െൻറ പേരിൽ ഒരു സമുദായത്തെ പ്രത്യേകമായി വേട്ടയാടുന്നുവെന്ന ആരോപണങ്ങൾ ഇവിടങ്ങളിലും ശക്​തമാണ്​. നിയമത്തി​െൻറ സാധുത പരിഗണിക്കാമെന്ന്​ അടുത്തിടെ സുപ്രീംകോടതി അഭിപ്രായപ്പെ​ട്ടെങ്കിലും നിയമം സ്​റ്റേ ചെയ്യാൻ തയാറായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuslimsAnti coversion Lawkey accusedUttar Pradesh
Next Story