ശ്രീനഗർ: ജമ്മു കശ്മീരിെൻറ പല ഭാഗങ്ങളിലും ഇൻറർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടും വെബ്സൈറ്റുകളുടെ നിര ോധനം തുടരുന്നതായി റിപ്പോർട്ട്. ഇമെയിൽ, വിദ്യാഭ്യാസം, ബാങ്കിങ്, ട്രാവൽ, ജോലി തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ നിരോധിച്ചവയിൽ ഉൾപ്പെടും. ഏകദേശം 153 പ്രമുഖ വെബ്സൈറ്റുകൾക്ക് വിലക്ക് തുടരുന്നുവെന്നാണ് റിപ്പോർട്ട്.
ഹോട്ട്സ്റ്റാർ, സോണി ലെവ്, എയർടെൽ ടി.വി പോലുള്ള വാർത്താ ചാനലുകൾ ലഭ്യമാവുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തവയിൽ ഉൾപ്പെടുന്നു. യു.ഐ.ഡി.എ.ഐ, പാസ്പോർട്ട് ഓഫീസ്, ആദായ നികുതി വകുപ്പ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളും നിരോധിച്ചിട്ടുണ്ട്.
കശ്മീരിെൻറ പല ഭാഗങ്ങളിലും 2 ജി ഇൻറർനെറ്റ് സേവനമാണ് ശനിയാഴ്ച പുനഃസ്ഥാപിച്ചത്. ജമ്മു ഡിവിഷണിലെ 10 ജില്ലകളിലും കശ്മീർ താഴ്വരയിലെ കുപ്വാര, ബന്ദിപോര ജില്ലകളിലുമാണ് ഇൻറർനെറ്റ് പുനഃസ്ഥാപിച്ചത്.