രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഒന്നര ലക്ഷം കടന്നു; സർവകാല റെക്കോഡ്
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ സർവകാല റെക്കോഡ്. 1,52,879 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.33 കോടിയായി. 839 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മഹാമാരിക്ക് കീഴടങ്ങിയവരുടെ എണ്ണം 1.69 ലക്ഷമായി.
തുടർച്ചയായി അഞ്ചാം ദിവസമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ലക്ഷം കടക്കുന്നത്. 90,584 പേർ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 11.08 ലക്ഷമാളുകളാണ് നിലവിൽ ചികിത്സയിലുള്ളത്.
മഹാരാഷ്ട്ര, ചത്തീസ്ഗഢ്, കർണാടക, ഉത്തർ പ്രദേശ്, കേരള എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് രോഗികളിൽ 72.33 ശതമാനവും. നിലവിൽ ചികിത്സയിലുള്ളവരിൽ 51.23 ശതമാനം ആളുകളും മഹാരാഷ്ട്രയിൽ നിന്നാണ്.
ഇതിനോടകം രാജ്യത്ത് 10.15 കോടിയാളുകളെ വാക്സിനേഷന് വിധേയമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

