Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
150 Crore Rs Found At UP Businessmans Home In Tax Raid
cancel
Homechevron_rightNewschevron_rightIndiachevron_rightഒന്നല്ല, രണ്ടല്ല 150...

ഒന്നല്ല, രണ്ടല്ല 150 കോടി രൂപ... യു.പി വ്യാപാരിയുടെ വീട്ടിൽ കുന്നുകൂട്ടിയ പണം പിടിച്ചെടുത്ത്​ നികുതി വകുപ്പ്​

text_fields
bookmark_border

ന്യൂഡൽഹി: ഒന്നും രണ്ടും കോടിയല്ല, 150 കോടിയുടെ കള്ളപ്പണം എണ്ണി മടുത്തിരിക്കുകയാണ്​ ഇപ്പോൾ നികുതി വകുപ്പ്​. കാൺപൂരിലെ ബിസിനസുകാരനായ പീയുഷ്​ ജെയിനിന്‍റെ വീട്ടിലും ഓഫിസുകളിലും നടത്തിയ പരിശോധനയിലാണ്​ കോടിക്കണക്കിന്​ രൂപയുടെ നോട്ടുക്കെട്ടുകൾ നികുതി വകുപ്പ്​ കണ്ടെടുത്തത്​.

പെർഫ്യൂം വ്യാപാരിയാണ്​ പീയുഷ്​ ജെയിൻ. കാൺപൂർ, മുംബൈ, ഗുജറാത്ത്​ എന്നിവിടങ്ങളാണ്​ ജെയിനിന്‍റെ ബിസിനസ്​ മേഖല. ആദായനികുതി വകുപ്പിന്‍റെ പരിശോധനയുടെ ചിത്രങ്ങൾ പുറത്തുവന്നു. വലിയ അലമാരയിൽ പ്ലാസ്റ്റിക്​ കവറിൽ പൊതിഞ്ഞ്​ അട്ടിവെച്ച്​ സൂക്ഷിച്ച പണത്തിന്‍റെ ചിത്രങ്ങളാണ്​ പുറത്തുവിട്ടത്​. അലമാരയിൽ 30ഓളം നോട്ടുക്കെട്ടുകൾ കാണാം. മറ്റൊരു ചിത്രത്തിൽ ആദായ നികുതി വകുപ്പ്​ ഉദ്യോഗസ്ഥൻ നിലത്തിരുന്ന്​ യത്രത്തിന്‍റെ സഹായത്തോടെ നോട്ടുക്കെട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതും കാണാനാകും.

അടക്കിവെച്ചിരിക്കുന്ന നോട്ടുക്കെട്ടുകളും ചിത്രത്തിലുണ്ട്​. വ്യാഴാഴ്ചയായിരുന്നു പരിശോധനന. വീട്ടിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമായി പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.


നികുതിവെട്ടിപ്പിനെ തുടർന്ന്​ ആനന്ദ്​ പുരിയിലുള്ള വീട്ടിൽ ജി.എസ്​.ടി വകുപ്പിൻറെ നേതൃത്വത്തിലായിരുന്നു ആദ്യ പരിശോധന. പിന്നീട്​ ആദായ നികുതി വകുപ്പ്​ പരിശോധനയിൽ ചേരുകയായിരുന്നു.

നികുതി അടക്കാതെ വ്യാജ കമ്പനിയുടെ ഇൻവോയ്​സുകൾ ഉണ്ടാക്കിയാണ്​ ജി.എസ്​.ടി തട്ടിപ്പ്​ നടത്തിയിരിക്കുന്നതെന്ന്​ ജി.എസ്​.ടി വകുപ്പ്​ പറയുന്നു. 50,000 രൂപയുടെ 200 ലധികം ഇത്തരം ഇൻവോയ്​സുകളും കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Income TaxGSTBlack Money
News Summary - 150 Crore Rs Found At UP Businessmans Home In Tax Raid
Next Story