പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ ഒന്നരവയസുകാരിക്ക് പരിക്ക്
text_fieldsന്യൂഡൽഹി: പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ ഒന്നരവയസുകാരിക്ക് പരിക്ക്. കുഞ്ഞിന്റെ ശരീരത്തിൽ മൂന്ന് ഒടിവുകളും 18 തുന്നലുകളുമുള്ളതായാണ് റിപ്പോർട്ട്. മുത്തച്ഛന്റെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിനെ നായ കടിച്ചെടുത്ത ശേഷം ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ജനുവരി രണ്ടിന് ഡൽഹിയിലെ ബുരാരിയിലായിരുന്നു സംഭവം. ഇന്ത്യയിൽ പിറ്റ് ബുൾ ഇനത്തിൽ പെട്ട നായകളെ വളർത്തുന്നതിന് വിലക്ക് നിലനിൽക്കെയാണ് സംഭവം. കുട്ടിയെ ആക്രമിച്ച സംഭവത്തിൽ നായയുടെ ഉടമയ്ക്കെതിരെ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
അടുത്തിടെ രോഹിണിയിൽ അയൽവാസിയുടെ നായയുടെ ആക്രമണത്തിൽ ഏഴുവയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ജനുവരി 9 ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ അയൽവാസിയുടെ അമേരിക്കൻ ബുള്ളി നായ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ വലത് തോളിലും മറ്റ് ചില ഭാഗങ്ങളിലും ഒന്നിലധികം മുറിവുകളുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

