Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസഫർപൂരിൽ...

മുസഫർപൂരിൽ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിനിരയായി

text_fields
bookmark_border
മുസഫർപൂരിൽ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിനിരയായി
cancel

പാട്​ന: ബിഹാറിലെ മുസഫർപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സ്​കൂളിൽ നിന്ന്​ വീട്ടിലേക്ക്​ മടങ്ങുകയായിരുന്ന പതിനഞ്ചുകാരിയെ മൂന്നംഗസംഘം വാഹനത്തിൽ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഡിസംബർ ഒമ്പതിനാണ്​ സംഭവം നടന്നത്​. സ്​കൂൾ വിട്ടു വരികയായിരുന്ന പെൺകുട്ടിയെ മൂന്നംഗ സംഘം ടെ​േമ്പായിൽ കയറ്റി കൊണ്ടുപോവുകയും ഒഴിഞ്ഞ വീട്ടിലെത്തിച്ച്​ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബലാത്സംഗ ദൃശ്യവും പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും അക്രമികൾ മൊബൈലിൽ പകർത്തി. ​പരാതിപ്പെട്ടാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന്​ അക്രമികൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

​സംഭവത്തിൽ മുസഫർപൂർ ഡി.എസ്​.പി രാംനരേഷ്​ പാസ്വാ​​​െൻറ നേതൃത്വത്തിൽ അന്വേഷം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang rapeViolence against women
News Summary - 15-year-old girl allegedly abducted, gang raped in Bihar - India news
Next Story